ദേശീയ പുരസ്‌കാര തിളക്കത്തിൽ കൽക്കി 2898 എഡി രണ്ട് അവാർഡുകൾ സ്വന്തമാക്കി വൈജയന്തി മൂവീസ്
72 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച ജനപ്രിയ ചിത്രമടക്കം രണ്ട് അവാർഡുകൾ സ്വന്തമാക്കി പ്രഭാസ് ചിത്രം കൽക്കി 2898 എഡി . ചിത്രത്തിന്റെ നേട്ടത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അണിയറ പ്രവർത്തകർ.
ദേശീയ ചലച്ചിത്ര പുരസ്‌കാരം: തിളങ്ങി 'കൽക്കി 2898 എഡി'; രണ്ട് അവാർഡുകൾ സ്വന്തമാക്കി വൈജയന്തി മൂവീസ്
കൊച്ചി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ വൻ നേട്ടം കൊയ്ത് പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും, മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള പുരസ്‌കാരവുമാണ് ഈ സയൻസ് ഫിക്ഷൻ ബ്ലോക്ക്ബസ്റ്റർ ചിത്രം സ്വന്തമാക്കിയത്.
വൈജയന്തി മൂവീസ് നിർമ്മിച്ച 'കൽക്കി 2898 എ.ഡി' ആഗോളതലത്തിൽ 1200 കോടിയിലധികം രൂപയാണ് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. 2024-ൽ ഏറ്റവുമധികം കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ച നിതിൻ സിഹാനി ചൗധരിക്കാണ് മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.
പുരസ്‌കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ച നിർമ്മാതാക്കൾ, പ്രേക്ഷകർക്കും ജൂറിക്കും നന്ദി രേഖപ്പെടുത്തി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ഇതിലും വലിയൊരു കാഴ്ചാനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും വൈജയന്തി മൂവീസ് അറിയിച്ചു.
മഹാഭാരതത്തിലെ അശ്വത്ഥാമാവിനെയും ഭാവിയേയും സമന്വയിപ്പിച്ച് നാഗ് അശ്വിൻ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ തുടങ്ങി വലിയൊരു താരനിരയാണ് അണിനിരന്നത്.