കുട്ടികളിൽ ആരോഗ്യശീലങ്ങൾ വളർത്താൻ പുതിയ കളിരീതികൾ മന്ത്രി കെ. മുരളീധരൻ
സ്കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയ വിദ്യാർഥി കേന്ദ്രീകൃത ആരോഗ്യ ബോധന സാമഗ്രികൾ മന്ത്രി കെ. മുരളീധരൻ പ്രകാശനം ചെയ്തു. ജില്ലയിലെ 532 സ്കൂളുകളിൽ പദ്ധതി നടപ്പാക്കും.
സ്കൂൾ വിദ്യാർഥികൾക്കായി 'അക്ഷരം ആരോഗ്യം': ആരോഗ്യ ബോധന സാമഗ്രികൾ പ്രകാശനം ചെയ്തു
ആലപ്പുഴ: സ്കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ എജ്യുക്കേഷൻ മീഡിയ വിഭാഗം തയ്യാറാക്കിയ വിദ്യാർഥി കേന്ദ്രീകൃത ആരോഗ്യ ബോധന സാമഗ്രികൾ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രകാശനം ചെയ്തു. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ തണ്ണീർമുക്കം പഞ്ചായത്ത് എൽ.പി. സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സാമഗ്രികൾ ഏറ്റുവാങ്ങി.
കളികളിലൂടെ ആരോഗ്യ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയും, നല്ല ആരോഗ്യശീലങ്ങൾ വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘അക്ഷരം ആരോഗ്യം’ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ. ചിത്ര, ആർ. സേതുനാഥ് എന്നിവർ ചേർന്നാണ് ഈ പഠന-കളി സാമഗ്രികൾ തയ്യാറാക്കിയത്.
ഏണിപ്പടികളും പാമ്പുകളുമടങ്ങുന്ന ‘ഹെൽത്തി ജമ്പ്’ (Healthy Jump) ബോർഡ് ഗെയിമാണ് ഇതിലെ പ്രധാന ആകർഷണം. ജീവിതത്തിൽ നല്ല ആരോഗ്യശീലങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കും. ഈ മാസം തന്നെ ജില്ലയിലെ 532 എൽ.പി. സ്കൂളുകളിലും ഈ കളികൾ എത്തിച്ചുനൽകുമെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ എ.ഡി. തോമസ് എം.എൽ.എ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി.വി. വിദ്യ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ലൈജു, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
