​കുറ്റവാളികൾ 100 ദിവസത്തിനകം ജയിലിൽ അന്വേഷണത്തിലും വിചാരണയിലും കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ അതിവേഗ അന്വേഷണവും വിചാരണയും പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കുറ്റവാളികൾ 100 ദിവസത്തിനകം ജയിലിൽ അന്വേഷണത്തിലും വിചാരണയിലും കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി
ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. നിയമമന്ത്രി പി. രാജീവ് സമീപം
​കുറ്റവാളികൾ 100 ദിവസത്തിനകം ജയിലിൽ അന്വേഷണത്തിലും വിചാരണയിലും കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി
​കുറ്റവാളികൾ 100 ദിവസത്തിനകം ജയിലിൽ അന്വേഷണത്തിലും വിചാരണയിലും കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി
​കുറ്റവാളികൾ 100 ദിവസത്തിനകം ജയിലിൽ അന്വേഷണത്തിലും വിചാരണയിലും കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി
​കുറ്റവാളികൾ 100 ദിവസത്തിനകം ജയിലിൽ അന്വേഷണത്തിലും വിചാരണയിലും കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾ നടന്ന് 100 ദിവസത്തിനുള്ളിൽ തന്നെ അന്വേഷണവും വിചാരണയും പൂർത്തിയാക്കി കുറ്റവാളികളെ ജയിലിലെത്തിക്കാൻ കേരളത്തിന് സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

​പ്രോസിക്യൂട്ടേഴ്സ് അക്കാദമി വരുന്നു

പ്രോസിക്യൂഷൻ സംവിധാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രോസിക്യൂട്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകാൻ 'പ്രോസിക്യൂട്ടേഴ്സ് അക്കാദമി' സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി പ്രോസിക്യൂഷൻ ഡയറക്ടറേറ്റിന് 25 സെൻ്റ് സ്ഥലം വിട്ടുനൽകുകയും ആസ്ഥാന മന്ദിര നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു. പോക്സോ കേസുകളുടെ ഏകോപനത്തിനായി വിരമിച്ച ജുഡീഷ്യൽ ഓഫീസറെ നോഡൽ ഓഫീസറായി നിയമിച്ചത് സർക്കാരിൻ്റെ ആത്മാർത്ഥതയ്ക്ക് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കോടതി വിധികൾ മലയാളത്തിലാക്കും

ഭരണനിർവ്വഹണത്തിലും നീതിന്യായ വ്യവസ്ഥയിലും മാതൃഭാഷയായ മലയാളത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കണമെന്നാണ് സർക്കാരിൻ്റെ നിലപാട്. ജില്ലാ കോടതികളിലെ വിധിന്യായങ്ങൾ മലയാളത്തിലാക്കുന്നതിന് കോടതികളുടെ സഹകരണത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

​ലഹരിമരുന്ന് കേസുകളിൽ 99% ശിക്ഷാവിധി

ലഹരിമരുന്ന് കേസുകളിൽ 99 ശതമാനം ശിക്ഷാവിധി ഉറപ്പാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനാലാണ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് തോന്നുന്നത്. അഭിഭാഷക ക്ഷേമനിധി 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായി ഉയർത്തിയത് അഭിഭാഷകരോടുള്ള സർക്കാരിൻ്റെ കരുതലാണ്.

​ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഓൺലൈനായി ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ്റെ ലോഗോ പ്രകാശനം ചെയ്തു. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് രജത ജൂബിലി സുവനീറിൻ്റെ കവർ ചിത്രം പ്രകാശനം ചെയ്തു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.കെ. ഫരീദ മജീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.