തിരക്കിനിടയിൽ അല്പനേരം മെയ് 15ന് തീയറ്ററുകളിലേക്ക് ട്രെയിലർ ശ്രദ്ധേയമാകുന്നു
ജയൻ ആനിക്കാട് സംവിധാനം ചെയ്യുന്ന തിരക്കിനിടയിൽ അല്പനേരം മെയ് 15ന് റിലീസ് ചെയ്യും. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
'തിരക്കിനിടയിൽ അല്പനേരം' ട്രെയിലർ പുറത്തിറങ്ങി; ചിത്രം മെയ് 15ന് തീയറ്ററുകളിലേക്ക്
കൊച്ചി: മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം പ്രമേയമാക്കി ജയൻ ആനിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന 'തിരക്കിനിടയിൽ അല്പനേരം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 15ന് ചിത്രം കേരളത്തിലെ പ്രമുഖ തീയറ്ററുകളിൽ റിലീസ് ചെയ്യും. ആഡ്സ് പ്രൊഡക്ഷൻ ഹൗസ്, നിലാവ് ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ടോൺസ് അലക്സ്, രവി പട്ടാമ്പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങളുടെയും അവരുടെ കൗമാരക്കാരായ മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഒരേ സ്കൂളിൽ പഠിക്കുന്ന ഈ കുട്ടികളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. എത്ര തിരക്കിനിടയിലാണെങ്കിലും മാതാപിതാക്കൾ മക്കൾക്കായി സമയം മാറ്റിവെക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശമാണ് ഈ ചിത്രം മുന്നോട്ടുവെക്കുന്നത്.
നിരഞ്ജൻ, നവൻലാൽ, അനിരുധ്, ശിവാനി എന്നീ പുതുമുഖ കൗമാര താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ അജിത് കൂത്താട്ടുകുളം, സുനിൽരാജ്, സിറിൽ, പ്രദീപ് നെയ്യാറ്റിൻകര, ആശാരാജ്, മുരളി കുട്ടമ്പുഴ, ശ്രീകണ്ഠൻ മാരാരിക്കുളം, നിത്യ എ മേനോൻ, ദേവിക തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
പിന്നണി പ്രവർത്തകർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാജി
ക്യാമറ & എഡിറ്റിംഗ്: ടോൺസ് അലക്സ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: എ.എസ്. അജ്മൽ
ഗാനരചന: ഡോ. പ്രേം കുമാർ
സംഗീതം: മനു രമേശൻ
കല: ഷൈൻ ചന്ദ്രൻ
ചമയം: വിനില കോടഞ്ചേരി
വസ്ത്രാലങ്കാരം: ശാന്തി പ്രിയ
വിതരണം: ശുഭശ്രീ സ്റ്റുഡിയോസ്