മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു യാത്രക്കാർ രക്ഷപ്പെട്ടു
എംസി റോഡിൽ എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന മുണ്ടക്കയം സ്വദേശികളായ നാലംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മൂവാറ്റുപുഴ: എംസി റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണാർക്കാട് ഭാഗത്തുനിന്നും നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 6.30-ഓടെ മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിലെ ഉന്നക്കുപ്പയിൽ വെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മുണ്ടക്കയം സ്വദേശികളായ ജോമോൻ, ഭാര്യ, രണ്ട് കുട്ടികൾ എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ജോമോനും കുടുംബവും പുറത്തിറങ്ങിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ കാർ പൂർണ്ണമായും അഗ്നിക്കിരയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂവാറ്റുപുഴ ഫയർഫോഴ്‌സ് യൂണിറ്റാണ് തീ അണച്ചത്. ഫയർ ഓഫീസർമാരായ ഷംസുദ്ദീൻ, അയ്യൂബ്, നിബിൻ ബോസ്, ഡിബിൻ ബാലകൃഷ്ണൻ, ഇബ്രാഹിം കെ.എം, റിയാസ് കെ.എ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
ഷോർട്ട് സർക്യൂട്ടാണോ അപകടകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. അപകടത്തെത്തുടർന്ന് എംസി റോഡിൽ അൽപ്പസമയം ഗതാഗത തടസ്സമുണ്ടായി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
