ഉപജീവനത്തിന് മേൽ വീണ്ടും തീക്കളി
കൊച്ചു മുല്ലക്കാനത്ത് വീണ്ടും ഓട്ടോറിക്ഷ കത്തിച്ചു മൂന്ന് വർഷത്തിനിടെ ഇത് മൂന്നാം തവണ
രാജാക്കാട്: കൊച്ചു മുല്ലക്കാനത്ത് യുവാവിന്റെ ഓട്ടോറിക്ഷ സമൂഹവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചൂഴിക്കര സ്വദേശി രാജേഷിന്റെ ഓട്ടോറിക്ഷയാണ് ചൊവാഴ്ച രാത്രിയിൽ അജ്ഞാതർ കത്തിച്ചത്. രാജേഷിന് നേരെ നടക്കുന്ന സമാനമായ മൂന്നാമത്തെ ആക്രമണമാണിത്.
പതിവുപോലെ ഓട്ടം കഴിഞ്ഞ് അയൽപക്കത്തെ വീട്ടുവളപ്പിലാണ് രാജേഷ് ഓട്ടോ പാർക്ക് ചെയ്തിരുന്നത്. മുൻപ് രണ്ട് തവണയും ഇതേ സ്ഥലത്ത് വെച്ചാണ് ഓട്ടോറിക്ഷകൾ തീയിട്ട് നശിപ്പിക്കപ്പെട്ടത്. മുൻപത്തെ സംഭവങ്ങളിൽ പോലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് വീണ്ടും അക്രമം ആവർത്തിച്ചിരിക്കുന്നത്.
വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും സാഹചര്യത്തെളിവുകൾ ശേഖരിച്ചും അന്വേഷണം ഊർജിതമാക്കിയതായി രാജാക്കാട് എസ്.എച്ച്.ഒ വി. വിനോദ് കുമാർ അറിയിച്ചു. ഉപജീവനമാർഗമായ ഓട്ടോറിക്ഷ തുടർച്ചയായി നശിപ്പിക്കപ്പെടുന്നത് രാജേഷിന്റെ കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
