കേരളം ലക്ഷ്യമിടുന്നത് 42,000 കോടിയുടെ നിക്ഷേപം.

റെയർ എർത്ത് ഇടനാഴി കേരളം ആഗോള മാഗ്നെറ്റിക് ഹബ്ബിലേക്ക് കേന്ദ്ര ബജറ്റിലും പിന്തുണ ​തീരദേശത്തെ അപൂർവ ധാതുക്കളുടെ (Rare Earth Elements) വിപണന സാധ്യതകൾ

കേരളം ലക്ഷ്യമിടുന്നത് 42,000 കോടിയുടെ നിക്ഷേപം.
​ചൈനീസ് കുത്തക തകർക്കാൻ ചവറയും വിഴിഞ്ഞവും; കേരളം ലക്ഷ്യമിടുന്നത് 42,000 കോടിയുടെ നിക്ഷേപം.

റെയർ എർത്ത് ഇടനാഴി: കേരളം ആഗോള മാഗ്നെറ്റിക് ഹബ്ബിലേക്ക്; കേന്ദ്ര ബജറ്റിലും പിന്തുണ

​തിരുവനന്തപുരം: തീരദേശത്തെ അപൂർവ ധാതുക്കളുടെ (Rare Earth Elements) വിപണന സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ രാജ്യത്തെ ഏറ്റവും വലിയ 'മാഗ്നെറ്റിക് ഹബ്ബ്' ആക്കി മാറ്റാൻ ബൃഹദ് പദ്ധതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചവറയുമായും കൊച്ചിയുമായും ബന്ധിപ്പിക്കുന്ന 'റെയർ എർത്ത് ഇടനാഴി' സ്ഥാപിക്കുമെന്ന സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിന് കേന്ദ്ര ബജറ്റിലും പിന്തുണ ലഭിച്ചു. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങൾക്ക് പ്രത്യേക ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

​പ്രധാന ലക്ഷ്യങ്ങൾ:

​നിക്ഷേപവും തൊഴിലും: പദ്ധതിയിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപവും 50,000 പുതിയ തൊഴിലവസരങ്ങളും സർക്കാർ പ്രതീക്ഷിക്കുന്നു.

​മൂലക ശേഖരം: കൊല്ലം നീണ്ടകര മുതൽ ആലപ്പുഴ തോട്ടപ്പള്ളി വരെ 3.2435 കോടി മെട്രിക് ടൺ കരിമണൽ നിക്ഷേപമുണ്ട്. ഇതിൽ നിന്ന് നിയോഡൈമിയം, സമേറിയം തുടങ്ങിയ മൂലകങ്ങൾ വേർതിരിച്ചെടുക്കും.

​വ്യാവസായിക പ്രാധാന്യം: ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകൾ, കാറ്റാടിയന്ത്രങ്ങൾ, പ്രതിരോധ-ബഹിരാകാശ മേഖലകൾ എന്നിവയ്ക്ക് ആവശ്യമായ സ്ഥിരകാന്തങ്ങൾ (Permanent Magnets) നിർമിക്കാൻ ഈ മൂലകങ്ങൾ അത്യന്താപേക്ഷിതമാണ്.

​ചവറയിലെ കെ.എം.എം.എല്ലിന് (KMML) സമീപം പദ്ധതിയുടെ കേന്ദ്രം ഒരുക്കാനാണ് ആലോചന. മൂലകങ്ങൾ വേർതിരിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കായി കെ.എം.എം.എൽ ടെൻഡർ വിളിച്ചുകഴിഞ്ഞു. ഒന്നര വർഷത്തിനുള്ളിൽ പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാനാണ് ലക്ഷ്യം. ആഗോളതലത്തിൽ ചൈനയ്ക്കുള്ള ആധിപത്യം മറികടക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും ഈ നീക്കം സഹായിക്കും.