​വോട്ടര്‍ പട്ടിക പരിഷ്‌കരണം വിലയിരുത്തി സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍

​ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SRER) പ്രവർത്തനങ്ങളുടെ പുരോഗതി സ്പെഷ്യൽ റോൾ ഒബ്‌സർവർ വിലയിരുത്തി.

​വോട്ടര്‍ പട്ടിക പരിഷ്‌കരണം വിലയിരുത്തി സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍
​വോട്ടര്‍ പട്ടിക പരിഷ്‌കരണം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍
​വോട്ടര്‍ പട്ടിക പരിഷ്‌കരണം വിലയിരുത്തി സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍
​വോട്ടര്‍ പട്ടിക പരിഷ്‌കരണം വിലയിരുത്തി സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വര്‍

​വോട്ടർ പട്ടിക പുതുക്കൽ: പ്രവർത്തനങ്ങൾ വിലയിരുത്തി സ്പെഷ്യൽ റോൾ ഒബ്‌സർവർ

​ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SRER) പ്രവർത്തനങ്ങളുടെ പുരോഗതി സ്പെഷ്യൽ റോൾ ഒബ്‌സർവർ വിലയിരുത്തി. അഡീഷണൽ സി.ഇ.ഒ നിഷിത ഉപാധ്യായുടെ നേതൃത്വത്തിലാണ് ജില്ലയിലെ പ്രവർത്തനങ്ങൾ പരിശോധിച്ചത്.

​ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ജി. പ്രിയങ്ക ജില്ലയിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ വോട്ടർമാരെ ചേർക്കൽ, അനർഹരെ ഒഴിവാക്കൽ, വിലാസത്തിലെ മാറ്റങ്ങൾ തുടങ്ങിയ പ്രക്രിയകളുടെ നിലവിലെ സ്ഥിതി യോഗത്തിൽ ചർച്ചയായി.

​ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരുമായി (ERO) സ്പെഷ്യൽ റോൾ ഒബ്‌സർവർ നേരിട്ട് ആശയവിനിമയം നടത്തുകയും വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിവിധ ഡെപ്യൂട്ടി കളക്ടർമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും അർഹരായ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്