ഇടുക്കി പി.ഐ.യുവിൽ സീനിയർ അക്കൗണ്ടന്റ് ഒഴിവ്
സർക്കാർ സർവീസിൽ നിന്നും വിരമിച്ച യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
ഇടുക്കി പി.ഐ.യുവിൽ സീനിയർ അക്കൗണ്ടന്റ് ഒഴിവ്; അപേക്ഷകൾ 11 വരെ
ഇടുക്കി: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇടുക്കി പി.ഐ.യു (Project Implementation Unit) ജില്ലാ കാര്യാലയത്തിലേക്ക് കരാറടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റ്മാരെ നിയമിക്കുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ച യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
അക്കൗണ്ടന്റ് ജനറൽ (AG) ഓഫീസിൽ നിന്നും വിരമിച്ച അക്കൗണ്ടന്റുമാർക്കോ, പൊതുമരാമത്ത് (PWD), ജലസേചന വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്നും ജൂനിയർ സൂപ്രണ്ട് തസ്തികയിൽ കുറയാത്ത റാങ്കിൽ വിരമിച്ചവർക്കോ ആണ് മുൻഗണന.
താൽപ്പര്യമുള്ളവർ നിശ്ചിത വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ ഫെബ്രുവരി 11-ന് വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കണം. അപേക്ഷകൾ നേരിട്ടോ, തപാൽ മുഖേനയോ 'എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഐ.യു, ജില്ലാ പഞ്ചായത്ത് കാര്യാലയം, കുയിലിമല, പൈനാവ് - 685603' എന്ന വിലാസത്തിലോ അല്ലെങ്കിൽ piuidukki@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 291797 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
