കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെൻഷൻകാർക്കുള്ള വാർഷിക മസ്റ്ററിംഗ് ഒക്ടോബർ 30 നകം അക്ഷയ കേന്ദ്രങ്ങൾ വഴി പൂർത്തിയാക്കണമെന്ന് നിർദ്ദേശം. വിശദാംശങ്ങൾ അറിയാം.

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെൻഷൻ: മസ്റ്ററിംഗ് ഒക്ടോബർ 30 നകം പൂർത്തിയാക്കണം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെൻഷൻ: മസ്റ്ററിംഗ് ഒക്ടോബർ 30 നകം പൂർത്തിയാക്കണം

പത്തനംതിട്ട: കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം പെൻഷൻ കൈപ്പട്ടുകൊണ്ടിരിക്കുന്ന മുഴുവൻ ഗുണഭോക്താക്കളും നിർബന്ധമായും വാർഷിക മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

​2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബർ 30-നകം അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്. നിശ്ചിത തീയതിക്കകം മസ്റ്ററിംഗ് ചെയ്യാത്ത പക്ഷം പെൻഷൻ തുക തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

​കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

​ഫോൺ: 0468 2223069

​മൊബൈൽ: 8547655319