പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
പയ്യോളി: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്തെ 'ഉഷസ്' വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (CISF) റിട്ട. ഡിവൈഎസ്പിയായിരുന്നു അദ്ദേഹം. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ പരേതരായ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. 1991-ലായിരുന്നു പി.ടി. ഉഷയുമായുള്ള വിവാഹം.
മരണസമയത്ത് പി.ടി. ഉഷ വീട്ടിലുണ്ടായിരുന്നില്ല. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്ന എംപി വിവരം അറിഞ്ഞയുടൻ നാട്ടിലേക്ക് തിരിച്ചു. സംസ്കാരം പിന്നീട് നടക്കും. മകൻ: ഡോ. ഉജ്ജ്വൽ വിഘ്‌നേഷ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
