പാലക്കുഴ ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനൻ മേനോൻ അന്തരിച്ചു നാട് വിടവാങ്ങുന്നത് സജീവ പൊതുപ്രവർത്തകന്

ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ പി. മോഹനന്റെ പിതാവും പാലക്കുഴ പഞ്ചായത്ത് സമിതി മുൻ പ്രസിഡന്റുമായ പി.കെ. മോഹനൻ മേനോൻ (76) അന്തരിച്ചു.

പാലക്കുഴ ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനൻ മേനോൻ അന്തരിച്ചു നാട് വിടവാങ്ങുന്നത് സജീവ പൊതുപ്രവർത്തകന്
പാലക്കുഴ ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മോഹനൻ മേനോൻ അന്തരിച്ചു

മൂവാറ്റുപുഴ: ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ പി. മോഹനന്റെ പിതാവ് പി.കെ. മോഹനൻ മേനോൻ (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.

​ദീർഘകാലമായി രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം ബിജെപി പാലക്കുഴ പഞ്ചായത്ത് സമിതിയുടെ മുൻ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രദേശത്തെ പൊതുപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

​അംബിക മോഹനാണ് ഭാര്യ. മക്കൾ: അജേഷ് പി. മോഹൻ (ഇന്ത്യൻ എയർഫോഴ്സ്), അരുൺ പി. മോഹൻ (ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി). മരുമകൾ: ആശ അജേഷ്.

​പരേതനോടുള്ള ആദരസൂചകമായി നിരവധി രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം പൊതുദർശനത്തിന് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും