തിരുവനന്തപുരം ബജറ്റ് വീടില്ലാത്തവർക്ക് സൗജന്യ ഭവനം 20 രൂപയ്ക്ക് ഭക്ഷണം

പതിറ്റാണ്ടുകൾക്ക് ശേഷം തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ സാധാരണക്കാരെയും നഗരവികസനത്തെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ബജറ്റ് വീടില്ലാത്തവർക്ക് സൗജന്യ ഭവനം 20 രൂപയ്ക്ക് ഭക്ഷണം
തിരുവനന്തപുരം ബജറ്റ് വീടില്ലാത്തവർക്ക് സൗജന്യ ഭവനം 20 രൂപയ്ക്ക് ഭക്ഷണം

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ കന്നി ബജറ്റ്: വീടില്ലാത്തവർക്ക് സ്വന്തം ഭവന പദ്ധതി, 20 രൂപയ്ക്ക് ഭക്ഷണം; പ്രഖ്യാപനങ്ങളുമായി ആശാനാഥ്

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് ശേഷം തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ ആശാനാഥ് അവതരിപ്പിച്ച ബജറ്റിൽ സാധാരണക്കാരെയും നഗരവികസനത്തെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

​ഭവന പദ്ധതിയും ക്ഷേമവും

നഗരത്തിൽ വീടില്ലാത്തവർക്കായി നഗരസഭയുടെ സ്വന്തം ഭവന പദ്ധതിയാണ് ബജറ്റിലെ പ്രധാന ആകർഷണം. അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമാണത്തിനുള്ള മുഴുവൻ തുകയും കോർപറേഷൻ തന്നെ നൽകും. ഇതിനുപുറമെ പി.എം.എ.വൈ (PMAY) പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി.

​വിശപ്പില്ലാത്ത നഗരം: അടൽ കാന്റീനുകൾ

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കാൻ 'അടൽ കാന്റീൻ' പദ്ധതി നടപ്പിലാക്കും. 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ഈ പദ്ധതിക്കായി 2 കോടി രൂപ മാറ്റിവെച്ചു. കൂടാതെ ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും.

​ആരോഗ്യവും അടിസ്ഥാന സൗകര്യങ്ങളും

ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. എച്ച്.എൽ.എല്ലുമായി (HLL) സഹകരിച്ച് സിറ്റി സ്കാനിംഗ്, എം.ആർ.ഐ സൗകര്യങ്ങളുള്ള സെന്റർ തുടങ്ങാൻ 1.5 കോടി രൂപ വകയിരുത്തി. നഗരത്തിലെ 50 കേന്ദ്രങ്ങളിൽ കലക്ഷൻ സെന്ററുകളും പ്രൈം ഹെൽത്ത് ലാബ് സൗകര്യങ്ങളും ലഭ്യമാക്കും. നഗര ശുചിത്വത്തിനായി 200 അത്യാധുനിക ശുചിമുറികൾ സ്ഥാപിക്കാൻ 20 കോടി രൂപയും അനുവദിച്ചു.

​ടൂറിസവും തൊഴിലും

പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, വെട്ടുകാട്, ബീമാപള്ളി എന്നിവയെ ബന്ധിപ്പിച്ച് 'സ്പിരിച്വൽ ടൂറിസം സർക്യൂട്ട്' സ്ഥാപിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചു. 'അനന്തപുരി തൊഴിൽ കേന്ദ്രം' വഴി 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തൊഴിലുറപ്പാക്കാൻ 5 കോടി രൂപയുടെ പദ്ധതിയും ബജറ്റിലുണ്ട്.

​മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:

​സൺറൈസ് പദ്ധതി: വയോജന സൗഹൃദ നഗരത്തിനായി 5 കോടി.

​അന്താരാഷ്ട്ര ഓഫീസ്: കോമൺവെൽത്ത് ഗെയിംസ് പോലുള്ള കായിക മാമാങ്കങ്ങൾക്ക് വേദിയാകാൻ നഗരത്തെ സജ്ജമാക്കാൻ.

​ഭാഷാ പരിശീലനം: നോർക്കയുമായി ചേർന്ന് വിദേശ ഭാഷകളിൽ പരിശീലനം നൽകാൻ 15 ലക്ഷം.

​നേമം മൾട്ടിപ്ലക്സ്: 2 കോടി രൂപ ചെലവിൽ സിനിമാ സമുച്ചയം.

​മൃഗക്ഷേമം: തെരുവുനായ ഷെൽട്ടറിനും എ.ബി.സി സെന്ററിനുമായി 6 കോടി.