സമസ്താലോക IFFK-യിൽ
സമസ്താലോക' IFFK-യിൽ: ടി. പത്മനാഭന്റെ കഥകൾക്ക് ഷെറി ഗോവിന്ദൻ ദൃശ്യഭാഷ നൽകുന്നു
സമസ്താലോക' IFFK-യിൽ: ടി. പത്മനാഭന്റെ കഥകൾക്ക് ഷെറി ഗോവിന്ദൻ ദൃശ്യഭാഷ നൽകുന്നു
തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭന്റെ ചെറുകഥകളെ ആസ്പദമാക്കി ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ചിത്രം 'സമസ്താലോക' 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) പ്രദർശനത്തിനെത്തുന്നു. ഇർഷാദ്, കുക്കു പരമേശ്വരൻ, സംവിധായകൻ ഡോ: ബിജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഇന്ന് (ഡിസംബർ 14, 2025) വൈകീട്ട് 6 മണിക്ക് കൈരളി തിയേറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കും.
ടി. പത്മനാഭന്റെ കഥാപ്രപഞ്ചം ദൃശ്യവൽക്കരിക്കുന്ന 'സമസ്താലോക' ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി, രജിത് രഘു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മനുഷ്യബന്ധങ്ങളുടെ ആഴവും ഏകാന്തതയുടെ സൗന്ദര്യവും പകരുന്ന ഈ ചിത്രം ചലച്ചിത്രമേളയിലെ ശ്രദ്ധേയമായ മലയാള ചിത്രങ്ങളിൽ ഒന്നാണ്.
പ്രദർശന സമയം:
തീയതി സമയം തിയേറ്റർ
14/12/25 (ഇന്ന്) 6:00 PM കൈരളി
16/12/25 9:15 AM കൃപ
18/12/25 12:30 PM ന്യൂ - 2
സിനിമയുടെ പ്രദർശനങ്ങൾ കാണാൻ ചലച്ചിത്രപ്രേമികൾക്ക് അവസരമുണ്ട്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
