പുന്നമടയിൽ ഇനി ഓളപ്പരപ്പിലെ പോരാട്ടം 72 ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
72 ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഡി. കെ. ശിവകുമാർ മുഖ്യാതിഥിയാകും.നെഹ്റു പവലിയനും ഫിനിഷിംഗ് പോയിന്റും സന്ദർശിച്ച കെ. സി. വേണുഗോപാൽ എംപി അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി
നെഹ്റു ട്രോഫി വള്ളംകളി ഇന്ന്: വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി. കെ. ശിവകുമാർ മുഖ്യാതിഥി
ആലപ്പുഴ: കായലോരത്ത് ആവേശത്തിന്റെ അലകടലുയർത്തി 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലിൽ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് മുഖ്യമന്ത്രി വി. ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. സഹകരണ-എക്സൈസ് മന്ത്രി എം. ലിജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പതാക ഉയർത്തും. കെ. സി. വേണുഗോപാൽ എംപി മുഖ്യപ്രഭാഷണവും സ്മരണിക പ്രകാശനവും നിർവഹിക്കും. മാധ്യമ അവാർഡുകൾ കൊടിക്കുന്നിൽ സുരേഷ് എംപിയും, വിശിഷ്ടാതിഥികൾക്കുള്ള മൊമെന്റോകൾ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും വിതരണം ചെയ്യും. ജേതാക്കൾക്കുള്ള സമ്മാനദാനം ഡി. കെ. ശിവകുമാർ നിർവഹിക്കും.
ജനപ്രതിനിധികളായ എ. ഡി. തോമസ്, ജി. സുധാകരൻ, റെജി ചെറിയാൻ, പി. പ്രസാദ്, സജി ചെറിയാൻ, എം. എസ്. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കളക്ടർ ഷാജി വി. നായർ സ്വാഗതവും ആർ.ഡി.ഒ ജെ. മോബി നന്ദിയും പറയും.
മത്സരത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നെഹ്റു പവലിയനും ഫിനിഷിംഗ് പോയിന്റും സന്ദർശിച്ച കെ. സി. വേണുഗോപാൽ എംപി അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. ബോണസിലും സമ്മാനത്തുകയിലും വരുത്തിയ വർധനവ് ക്ലബുകളിലും വള്ളംകളി പ്രേമികളിലും വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് എംപി പറഞ്ഞു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
