മാൻകൊമ്പും എല്ലുകളുമായി ഇതരസംസ്ഥാനക്കാരനും വധശ്രമക്കേസ് പ്രതിയും പിടിയിൽ
ആലുവയിൽ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ നടന്ന രാത്രികാല പോലീസ് പരിശോധനയിൽ 16 കേസുകളിൽ പ്രതിയായ അക്ഷയും മാൻകൊമ്പുമായി ജാർഖണ്ഡ് സ്വദേശിയും പിടിയിലായി.
ആലുവയിൽ രാത്രികാല പോലീസ് പരിശോധന: ഒളിവിലായിരുന്ന കുപ്രസിദ്ധ കുറ്റവാളിയും മാൻകൊമ്പുമായി ഇതരസംസ്ഥാന തൊഴിലാളിയും പിടിയിൽ
ആലുവ: ആലുവ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് നടത്തിയ വ്യാപക രാത്രികാല പരിശോധനയിൽ വധശ്രമക്കേസ് പ്രതി ഉൾപ്പെടെ നിരവധി പേർ പിടിയിലായി. പതിനാറോളം കേസുകളിൽ പ്രതിയായ നടത്തറ വെള്ളറ സ്വദേശി അക്ഷയ് (21), മാൻകൊമ്പും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി ചോട്ടു കുമാർ എന്നിവരാണ് പോലീസിന്റെ പ്രധാന വലയിലായത്. KSRTC ബസ് സ്റ്റാൻഡിൽ കഞ്ചാവ് ഉപയോഗിച്ച ഏതാനും പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. നാല് സംഘങ്ങളായി തിരിഞ്ഞ് വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിശോധന അർദ്ധരാത്രി കഴിഞ്ഞും നീണ്ടുനിന്നു.
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് വധശ്രമം ഉൾപ്പെടെ 16-ഓളം കേസുകളിൽ പ്രതിയായ അക്ഷയിനെ കസ്റ്റഡിയിലെടുത്തത്. നരഹത്യാശ്രമ കേസിൽ ഒളിവിലായിരുന്ന ഇയാളെ ചോദ്യം ചെയ്യലിന് ശേഷം ഒല്ലൂർ പോലീസിന് കൈമാറി. റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് മാൻകൊമ്പും എല്ലുകളുമായി ജാർഖണ്ഡ് സ്വദേശി ചോട്ടു കുമാർ പിടിയിലാകുന്നത്. അതിരപ്പള്ളിയിൽ നിന്നാണ് ഇവ ലഭിച്ചതെന്ന് ഇയാൾ സമ്മതിച്ചു. തുടർന്ന് പ്രതിയെ വനംവകുപ്പിന് കൈമാറി.
റെയിൽവേ സ്റ്റേഷൻ പരിസരം, മാർക്കറ്റ്, KSRTC-പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ, മെട്രോ സ്റ്റേഷൻ, ബാങ്ക് ജംഗ്ഷൻ, ഓവർ ബ്രിഡ്ജ് എന്നിവിടങ്ങളിലായിരുന്നു പ്രധാന പരിശോധന. ആലുവ സി.ഐ പി.എം. ഷമീർ, എസ്.ഐമാരായ രഞ്ജിത്ത് മാത്യു, വി.ആർ. വിഷ്ണു, കെ.കെ. സജീഷ്, അനൂപ്, വനിതാ പോലീസുകാർ ഉൾപ്പെടെ മുപ്പതോളം ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഡി.വൈ.എസ്.പി ബൈജു പൗലോസ് അറിയിച്ചു. കൂടാതെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കാൻ റെയിൽവേ, നഗരസഭാ അധികൃതർക്ക് പോലീസ് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
മാൻകൊമ്പും എല്ലുകളുമായി ഇതരസംസ്ഥാനക്കാരനും വധശ്രമക്കേസ് പ്രതിയും പിടിയിൽ
സ്വച്ഛതാ ഹി സേവ 2026 ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു
ആത്മവിചാരണയാണ് പരിശുദ്ധതയിലേക്കുള്ള വഴിഫാ. ബോബി ജോസ് കട്ടിക്കാട്
സുനാമി പ്രതിരോധത്തിന് സജ്ജമായി വെളിയംകോട് തീരം മാതൃകയായി മോക് ഡ്രില്
വീട്ടിൽനിന്ന് വൻ വിദേശമദ്യ ശേഖരംറിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
എന്ന വിലൈ ഇന്ന് മുതൽ തിയേറ്ററുകളിൽ നിമിഷ സജയൻ സജീവ് പാഴൂർ ചിത്രം കേരളത്തിൽ വേഫെറർ ഫിലിംസ് എത്തിക്കുന്നു