വൻ രാസലഹരി വേട്ട 25.36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

ജിതിന്റെ വീട്ടിൽ നിന്ന് 15 ഗ്രാം എം.ഡി.എം.എയും സാലിഹിന്റെ വീട്ടിൽ നിന്ന് 10.36 ഗ്രാം എം.ഡി.എം.എയുമാണ് കണ്ടെടുത്തത്. കിടപ്പുമുറിയിലെ വസ്ത്രങ്ങൾക്കിടയിലും ബർത്തിന് മുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

വൻ രാസലഹരി വേട്ട 25.36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
ഞാറയ്ക്കൽ എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും മുനമ്പം ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഞാറയ്ക്കലിൽ വൻ രാസലഹരി വേട്ട 25.36 ഗ്രാം MDMA-യുമായി രണ്ട് യുവാക്കൾ പിടിയിൽ

ഞാറയ്ക്കൽ: വൈപ്പിൻ മേഖല കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി എത്തിച്ച വൻ രാസലഹരി ശേഖരവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ഞാറയ്ക്കൽ എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീമും മുനമ്പം ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 25.36 ഗ്രാം എം.ഡി.എം.എ (MDMA) പിടിച്ചെടുത്തു.

​എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജിതിന്റെ വീട്ടിൽ നിന്ന് 15 ഗ്രാം എം.ഡി.എം.എയും സാലിഹിന്റെ വീട്ടിൽ നിന്ന് 10.36 ഗ്രാം എം.ഡി.എം.എയുമാണ് കണ്ടെടുത്തത്. കിടപ്പുമുറിയിലെ വസ്ത്രങ്ങൾക്കിടയിലും ബർത്തിന് മുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

​വൈപ്പിൻ, ചെറായി ബീച്ച് മേഖലകളിൽ കച്ചവടം നടത്തുന്നതിനായി ബാംഗ്ലൂരിൽ നിന്നാണ് ഇവർ രാസലഹരി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ കഴിഞ്ഞ കുറച്ചുനാളുകളായി പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

​റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ, ഞാറയ്ക്കൽ എസ്.എച്ച്.ഒ സി.എസ്. നെൽസൻ, എസ്.ഐമാരായ സച്ചിൻ എസ്. കാർമൽ, അഷ്‌റഫ്, ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. പ്രതികളെ കോടതിയിൽ ഹാജരാക്കി