റീഇമേജിനിംഗ് കേരളം കോൺഫറൻസിന് തുടക്കമായി

സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന റീഇമേജിനിംഗ് കേരളം ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസ് തിരുവനന്തപുരത്ത് ആരംഭിച്ചു.

റീഇമേജിനിംഗ് കേരളം കോൺഫറൻസിന് തുടക്കമായി
സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'റീഇമേജിനിംഗ് കേരളം' ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസ് തിരുവനന്തപുരത്ത് ആരംഭിച്ചു.

റീഇമേജിനിംഗ് കേരളം ബജറ്റ് പ്രഖ്യാപനങ്ങൾ കാര്യക്ഷമമാക്കാൻ ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസിന് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘റീഇമേജിനിംഗ് കേരളം’ ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം ലെമണ്‍ ട്രീ ഹോട്ടലില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. സെപ്തംബർ 18-നാണ് സമ്മേളനം സമാപിക്കുന്നത്.

​ബജറ്റ് പ്രഖ്യാപനങ്ങൾ വിവിധ കാരണങ്ങളാൽ നടപ്പാകാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനും, പദ്ധതി നിർവഹണത്തിൽ ജനങ്ങൾക്ക് വിശ്വാസ്യത ഉറപ്പാക്കാനുമാണ് കോൺഫറൻസ് ലക്ഷ്യമിടുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ പദ്ധതികളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

​പദ്ധതികളുടെ നിർവഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ സമ്മേളനത്തിൽ വിശദമായി പരിശോധിക്കും. കൂടാതെ ഓരോ പദ്ധതിയുടെയും വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് (DPR) തയാറാക്കും. പദ്ധതികളുടെ വ്യാപ്തി, തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തിക മാതൃക, നിർവഹണ രീതി, സമയപരിധി എന്നിവയും റൗണ്ട് ടേബിളിൽ തീരുമാനിക്കും.

​നയവിദഗ്ധർ, അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങൾ, വികസന പങ്കാളികൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നിക്ഷേപകർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രധാന പങ്കാളികളെ ഉൾപ്പെടുത്തിയാണ് കോൺഫറൻസിലെ ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്.