​കർഷകരുടെ മനസ്സറിഞ്ഞ് ആവോലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഷീന മാത്യുവിന്റെ പൊതുപര്യടനം ആരംഭിച്ചു

​കർഷകരുടെ മനസ്സറിഞ്ഞ്  ആവോലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഷീന മാത്യുവിന്റെ പൊതുപര്യടനം ആരംഭിച്ചു
​കർഷകരുടെ മനസ്സറിഞ്ഞ് ആവോലി ഡിവിഷൻ എൽ ഡി എഫ് സ്ഥാനാർത്ഥി ഷീന മാത്യുവിന്റെ പൊതുപര്യടനം ആരംഭിച്ചു
​കർഷകരുടെ മനസ്സറിഞ്ഞ്  ആവോലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഷീന മാത്യുവിന്റെ പൊതുപര്യടനം ആരംഭിച്ചു

​കർഷകരുടെ മനസ്സറിഞ്ഞ്; ആവോലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഷീന മാത്യുവിന്റെ പൊതുപര്യടനം ആരംഭിച്ചു

​മൂവാറ്റുപുഴ: കർഷക മേഖലയ്ക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഷീന മാത്യുവിന്റെ പൊതുപര്യടനം തുടങ്ങി. പൈനാപ്പിളും മറ്റ് പ്രധാന വിളകളും ഉൾപ്പെടുന്ന കാർഷിക ഗ്രാമങ്ങളായ ആവോലി, മാറാടി, പാലക്കുഴ, ആരക്കുഴ പഞ്ചായത്തുകളിലെ പര്യടനം സ്ഥാനാർത്ഥി പൂർത്തിയാക്കി.

​ആവോലി പഞ്ചായത്തിലെ അടൂപറമ്പിൽ നിന്നാണ് പര്യടനത്തിന് തുടക്കമായത്. കേരള കർഷക സംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. കെ. ഇ. മജീദ് അധ്യക്ഷനായിരുന്നു. പര്യടനം വൈകിട്ട് പുളിയ്ക്കായത്ത് കടവിൽ സമാപിച്ചു.

​ഈസ്റ്റ് മാറാടിയിൽ നിന്ന് ആരംഭിച്ച പര്യടനം പാലക്കുഴയിൽ സമാപിച്ചു. സി.പി.ഐ. എം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. വി. കെ. ഉമ്മർ, കെ. ഇ. മജീദ്, എം. ജെ. ഫ്രാൻസിസ്, കെ. കെ. ശശി, ബിനോയി ഭാസ്കരൻ, സി. ആർ. ജനാർദ്ദനൻ, സജി ഏലിയാസ്, ജോഷി സ്കറിയ, എം. എൻ. മുരളി, കെ. ജി. സത്യൻ, ജോർജ് ചേറ്റൂർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

​നാളെ (ബുധനാഴ്ച) രാവിലെ എട്ടിന് മഞ്ഞള്ളൂർ പഞ്ചായത്തിലെ അച്ഛൻ കവലയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം എൽദോ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. പര്യടനം വൈകിട്ട് വാഴക്കുളത്ത് സമാപിക്കും. ഡിസംബർ 4 ന് ആയവന, കല്ലൂർക്കാട് പഞ്ചായത്തുകളിലാണ് സ്ഥാനാർഥിയുടെ പര്യടനം നിശ്ചയിച്ചിട്ടുള്ളത്.