മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.പി. ധനപാലൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചാലക്കുടി എംപിയുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ.പി. ധനപാലൻ അന്തരിച്ചു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും ചാലക്കുടി മുൻ ലോക്സഭാ അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. എറണാകുളം ഡിസിസി മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യമായിരുന്നു.
1950 ഏപ്രിൽ 4-നായിരുന്നു ജനനം. 1979-ൽ പറവൂർ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം വിശ്വസ്തതയോടെയും അച്ചടക്കത്തോടെയും നടപ്പിലാക്കിയ അദ്ദേഹം, എ.കെ. ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായിരുന്നു. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ചാലക്കുടി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ചും അദ്ദേഹം പാർട്ടി വേദികളിൽ സജീവമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകിയ സ്വീകരണ യോഗത്തിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. കെ.പി. ധനപാലന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
