കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു അഞ്ചലിൽ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം
കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. വാളകം സ്വദേശി അഹന്ന ബിനോയ് ആണ് മരിച്ചത്.
കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു; അഞ്ചലിൽ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. വാളകം തെക്കേഅമ്പലക്കര പുത്തൻവീട്ടിൽ ബിനോയിയുടെയും സിമിയുടെയും മകൾ അഹന്ന ബിനോയ് ആണ് മരിച്ചത്. അഞ്ചലിലെ സ്വകാര്യ കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
പരിശീലനത്തിൽ ഏർപ്പെട്ടിരിക്കെ അഹന്ന പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാവ് സിമിയും ഈ സമയം കേന്ദ്രത്തിലുണ്ടായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാളകം കോംപസ് ഗ്ലോബൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഹന്ന. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
