​ജി. വി. പ്രകാശ് കുമാറിന്റെ ഹാപ്പി രാജ് മാർച്ച് 27 ന് തിയേറ്ററുകളിലേക്ക്

​ജി. വി. പ്രകാശ് കുമാറും ഗൗരി പ്രിയയും പ്രധാന വേഷങ്ങളിലെത്തുന്ന ഹാപ്പി രാജ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അബ്ബാസിന്റെ തിരിച്ചുവരവ് ശ്രദ്ധേയമാകുന്ന ചിത്രം മാർച്ച് 27 ന് തിയേറ്ററുകളിലെത്തും.

​ജി. വി. പ്രകാശ് കുമാറിന്റെ ഹാപ്പി രാജ് മാർച്ച് 27 ന് തിയേറ്ററുകളിലേക്ക്

​കൊച്ചി: യുവതാരം ജി. വി. പ്രകാശ് കുമാർ നായകനാകുന്ന കംപ്ലീറ്റ് ഫാമിലി എന്റർടെയിനർ “ഹാപ്പി രാജ്” മാർച്ച് 27-ന് തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ട്രെയിലർ തമിഴ് സൂപ്പർതാരം ധനുഷ് ആണ് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയിലർ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു.

​മറിയ രാജ എലാഞ്ചെഴിയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രണയത്തിനും തമാശയ്ക്കും പ്രാധാന്യം നൽകുന്ന ഒരു റൊമാന്റിക് കോമഡി എന്റർടെയിനറാണ്. ഏറെ കാലത്തിന് ശേഷം നടൻ അബ്ബാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗൗരി പ്രിയയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

​ബിയോണ്ട് പിക്ചേഴ്സിന്റെ ബാനറിൽ ജയവർധൻ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. മാധൻ ക്രിസ്റ്റഫർ ഛായാഗ്രഹണവും സെൽവ ആർ.കെ. എഡിറ്റിംഗും നിർവഹിക്കുന്നു. കേരളത്തിൽ എസ്.എസ്.ആർ എന്റർടൈൻമെന്റ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

​ജോർജ് മറിയൻ, ഗീത കൈലാസം, അധിര, അരുണ്‍, മധുരൈ മുത്തു തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്