ശബരിമലയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയൻ കെ.കെ (53) ആണ് മരിച്ചത്.
ശബരിമലയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരിച്ചു
മൂവാറ്റുപുഴ: ശബരിമലയിൽ തീർത്ഥാടന ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം അന്തരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയൻ കെ.കെ (53) ആണ് മരിച്ചത്. കോതമംഗലം കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശിയാണ്.
സന്നിധാനം വടക്കേനട ഭാഗത്ത് ജോലിയിലായിരുന്ന ജയന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പമ്പയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വെക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
