രാജ്യത്തിനായി ജീവൻ വെടിഞ്ഞ വീരപോലീസുകാർക്ക് ആദരാഞ്ജലി കളമശ്ശേരി ക്യാമ്പിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു

രാജ്യസേവനത്തിനിടെ ജീവൻ വെടിഞ്ഞ ധീരരായ പോലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് എറണാകുളം റൂറൽ ജില്ലയിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. കളമശ്ശേരി ഡി.എച്ച്.ക്യു. ക്യാമ്പിൽ നടന്ന ചടങ്ങിൽ പ്രമുഖ ഉദ്യോഗസ്ഥർ പങ്കെടുത്തു.

രാജ്യത്തിനായി ജീവൻ വെടിഞ്ഞ വീരപോലീസുകാർക്ക് ആദരാഞ്ജലി കളമശ്ശേരി ക്യാമ്പിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു
റേഞ്ച് ഡി ഐ ജി ജി.എച്ച്. യതീഷ് ചന്ദ്ര സ്‌മൃതി മണ്‌ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു.
രാജ്യത്തിനായി ജീവൻ വെടിഞ്ഞ വീരപോലീസുകാർക്ക് ആദരാഞ്ജലി കളമശ്ശേരി ക്യാമ്പിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു

​പോലീസ് സ്‌മൃതി ദിനം ആചരിച്ചു; രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലി

​കൊച്ചി: രാജ്യസേവനത്തിനിടയിൽ ജീവൻ വെടിഞ്ഞ ധീരരായ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണയ്ക്കായി എറണാകുളം റൂറൽ ജില്ലയിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. കളമശ്ശേരി ഡി.എച്ച്.ക്യു. ക്യാമ്പിൽ തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി. ജി.എച്ച്. യതീഷ് ചന്ദ്ര, റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ, എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി. സി.എസ്. ഷാഹുൽ ഹമീദ് എന്നിവർ പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു.

​കളമശ്ശേരി ക്യാമ്പിലെ റിസർവ്വ് സബ് ഇൻസ്പെക്ടർ കെ.കെ. അബ്ദുൾ സമദ് പരേഡിന് നേതൃത്വം നൽകി. രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച പോലീസുകാരുടെ സ്മരണ പുതുക്കുന്ന ചടങ്ങിൽ ജില്ലയിലെ ഡി.വൈ.എസ്.പി.മാർ, സർക്കിൾ ഇൻസ്പെക്ടർമാർ, എസ്.എച്ച്.ഒ.മാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

​എല്ലാ വർഷവും ഒക്ടോബർ 21-നാണ് രാജ്യമെങ്ങും പോലീസ് സ്‌മൃതി ദിനമായി ആചരിക്കുന്നത്. 1959 ഒക്ടോബർ 21-ന് ലഡാക്കിൽ ശത്രു രാജ്യത്തിൻ്റെ ആക്രമണത്തിൽ ജീവൻ വെടിഞ്ഞ പത്ത് സി.ആർ.പി.എഫ്. ജവാന്മാരുടെ സ്മരണയിലാണ് രാജ്യം ധീരസ്‌മൃതി ദിനം ആചരിച്ചു വരുന്നത്.