​എം.എസ് മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു പ്രഥമ പരിഗണന ദുർബല വിഭാഗങ്ങൾക്കെന്ന് കളക്ടർ

കോഴിക്കോട് പുതിയ ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ഐഎഎസ് ചുമതലയേറ്റു. സമൂഹത്തിലെ ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് കളക്ടർ വ്യക്തമാക്കി

​എം.എസ് മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു പ്രഥമ പരിഗണന ദുർബല വിഭാഗങ്ങൾക്കെന്ന് കളക്ടർ
കോഴിക്കോട് ജില്ലാ കലക്ടറായി ചുമതലയേറ്റ എം.എസ് മാധവിക്കുട്ടിക്ക് ചുമതല ഒഴിഞ്ഞ സ്‌നേഹില്‍ കുമാര്‍ സിങ് ഉപഹാരം നല്‍കുന്നു
​എം.എസ് മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു പ്രഥമ പരിഗണന ദുർബല വിഭാഗങ്ങൾക്കെന്ന് കളക്ടർ

​ദുർബല വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് മുൻഗണന: കോഴിക്കോട് ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

കോഴിക്കോട്: സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് പുതിയ കോഴിക്കോട് ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി. കോഴിക്കോട് ജില്ലാ കളക്ടറായി സ്ഥാനമേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

​വനിതകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് ഭരണകൂടം പ്രത്യേക ഊന്നല്‍ നല്‍കും. വരാനിരിക്കുന്ന കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ദേശീയപാത വികസനം, മാലിന്യ സംസ്‌കരണം, മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണനയിലുള്ള പദ്ധതികള്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുമെന്നും കളക്ടർ വ്യക്തമാക്കി.

​മികച്ച ഭരണാധികാരികളുടെ മഹത്തായ പാരമ്പര്യമുള്ള ജില്ലയാണ് കോഴിക്കോടെന്ന് കളക്ടർ അനുസ്മരിച്ചു. മുൻ ജില്ലാ കളക്ടര്‍മാരുടെ മാതൃകാപരമായ പ്രവര്‍ത്തനശൈലി പിന്തുടരും. അവര്‍ നടപ്പിലാക്കിയ മികച്ച ഭരണനടപടികളും പദ്ധതികളും മാതൃകയാക്കി ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.

​മികച്ച പാരമ്പര്യമുള്ള ഭരണാധികാരി

​കൊല്ലം സ്വദേശിനിയായ മാധവിക്കുട്ടി 2018 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ചുവരവെയാണ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റമാകുന്നത്. മുൻപ് കോഴിക്കോട് ജില്ലാ വികസന കമ്മീഷണറായും (ഡി.ഡി.സി) അവർ പ്രവർത്തിച്ചിട്ടുണ്ട്.

​ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറി, ആരോഗ്യവകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള ഡയറക്ടര്‍, സൈബര്‍ പാര്‍ക്ക് സിഇഒ, എറണാകുളം അസിസ്റ്റന്റ് കളക്ടര്‍, തിരുവനന്തപുരം സബ് കളക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സബ് കളക്ടര്‍ക്കുള്ള പുരസ്‌കാരവും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. കൊല്ലം ടികെഎം കോളേജ് ഓഫ് എന്‍ജിനിയറിങ്ങില്‍ നിന്ന് ബിരുദം നേടിയ ശേഷം പബ്ലിക് മാനേജ്മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദവും അവർ പൂർത്തിയാക്കി.

​സാംസ്‌കാരിക വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ സൂര്‍ദാസിന്റെയും ഫുഡ് സേഫ്റ്റി ജോയിന്റ് ഡയറക്ടറായിരുന്ന എ.കെ മിനിയുടെയും മകളാണ്. സിഎസ്‌ഐആര്‍ ഉദ്യോഗസ്ഥനായ കൃഷ്ണനുണ്ണി ഏക സഹോദരനാണ്.