സാധാരണക്കാരായ കലാകാരന്മാരെ സംരക്ഷിക്കണം സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന് എ.എം.എം.എ യുടെ നിവേദനം

​സിനിമ ഉൾപ്പെടെയുള്ള കലാരംഗങ്ങളിൽ സജീവ സാന്നിധ്യമാണെങ്കിലും സാധാരണക്കാരായ കലാകാരന്മാർക്ക് ഇന്നും അർഹമായ സ്ഥാനമോ കൃത്യമായ വേതനമോ സാമൂഹിക സംരക്ഷണമോ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന് അമേച്ചർ മൂവി മേക്കേഴ്സ് അസോസിയേഷൻ (A.M.M.A) നിവേദനം നൽകി.

സാധാരണക്കാരായ കലാകാരന്മാരെ സംരക്ഷിക്കണം സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന് എ.എം.എം.എ യുടെ നിവേദനം
സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന് അമേച്ചർ മൂവി മേക്കേഴ്സ് അസോസിയേഷൻ (A.M.M.A) നിവേദനം നൽകി.

കലാകാരന്മാരുടെ അവകാശ സംരക്ഷണം: സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന് 'എ.എം.എം.എ' നിവേദനം നൽകി

മൂവാറ്റുപുഴ: കേരളത്തിലെ വിവിധ കലാരൂപങ്ങളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ കലാകാരന്മാരുടെ ഉന്നമനത്തിനായി കഴിഞ്ഞ 9 വർഷമായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ അമേച്ചർ മൂവി മേക്കേഴ്സ് അസോസിയേഷൻ (A.M.M.A), കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം സമർപ്പിച്ചു. വിവിധ കലാരംഗങ്ങളിലെ 1500-ഓളം വരുന്ന കലാകാരന്മാർ നേരിടുന്ന കടുത്ത പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയാണ് സംഘടന നിവേദനം നൽകിയത്.

​'എ.എം.എം.എ' ജനറൽ സെക്രട്ടറി എയ്ഞ്ചൽ വർഗീസ്, ട്രഷറർ അനില എം. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്. ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥിന് സംഘടനയുടെ ഉപഹാരവും ആദരവും സമർപ്പിച്ചു.

​സിനിമ ഉൾപ്പെടെയുള്ള കലാരംഗങ്ങളിൽ സജീവ സാന്നിധ്യമാണെങ്കിലും സാധാരണക്കാരായ കലാകാരന്മാർക്ക് ഇന്നും അർഹമായ സ്ഥാനമോ കൃത്യമായ വേതനമോ സാമൂഹിക സംരക്ഷണമോ ലഭിക്കുന്നില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. നിലവിൽ ഗവൺമെന്റിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നത് ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങുന്ന പ്രമുഖർക്കാണെന്നും, ഈ രീതി മാറ്റി അർഹതപ്പെട്ട സാധാരണക്കാരായ കലാകാരന്മാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്നും 'എ.എം.എം.എ' ആവശ്യപ്പെട്ടു.

​പ്രധാന ആവശ്യങ്ങൾ:

​വ്യാജ ചൂഷണം തടയുക: സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന ഏജന്റുമാരുടെ വ്യാജ തട്ടിപ്പുകളും ചൂഷണങ്ങളും തടയാൻ കർശന നിയമനടപടികൾ സ്വീകരിക്കുക.

​ക്ഷേമ പാക്കേജും ഇൻഷുറൻസും: കലാകാരന്മാരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക ക്ഷേമ പാക്കേജ് നടപ്പിലാക്കുക. അർഹതപ്പെട്ട എല്ലാ കലാകാരന്മാർക്കും ക്ഷേമനിധി ആനുകൂല്യങ്ങളും ഇൻഷുറൻസും ആരോഗ്യ മെഡിക്കൽ കാർഡും ലഭ്യമാക്കുക.

​സ്കോളർഷിപ്പും കലകളുടെ പുനരുദ്ധാരണവും: പിന്നോക്ക വിഭാഗങ്ങളിലെ കലാകാരന്മാരുടെ കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പ് അനുവദിക്കുക. കേരളത്തിൽ അന്യം നിന്നുപോകുന്ന പരമ്പരാഗത കലാരൂപങ്ങളെയും പിന്നോക്ക വിഭാഗങ്ങളിലെ കലാകാരന്മാരെയും വളർത്തിക്കൊണ്ടുവരാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക.

​തിയേറ്ററുകളിലെ ഭക്ഷണക്കൊള്ള അവസാനിപ്പിക്കുക: സിനിമ കാണാനുള്ള ടിക്കറ്റ് നിരക്കിനേക്കാൾ എത്രയോ ഇരട്ടി തുകയാണ് തിയേറ്ററുകൾക്കുള്ളിലെ ഭക്ഷണശാലകളിൽ ലഘുഭക്ഷണങ്ങൾക്കും കുടിവെള്ളത്തിനുമായി ഈടാക്കുന്നത്. സാധാരണക്കാരായ പ്രേക്ഷകരെ പരസ്യമായി ചൂഷണം ചെയ്യുന്ന ഈ രീതിക്കെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടന അഭ്യർത്ഥിച്ചു.

​ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് പ്രോത്സാഹനം: വലിയ പ്രതിസന്ധികൾ നേരിട്ട് നിർമ്മിക്കുന്ന ചെറിയ ബഡ്ജറ്റ് സിനിമകളെ (Low Budget Movies) പ്രോത്സാഹിപ്പിക്കുന്നതിനും അവയ്ക്ക് തിയേറ്ററുകളിൽ കൃത്യമായ പ്രദർശന സൗകര്യം ഉറപ്പാക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുക