വ്യവസായ രംഗത്ത് കേരളം ഒന്നാമത് ഈസ്റ്റ് കടുങ്ങല്ലൂർ സ്കൂളിന് ഇനി ഹൈടെക് തിളക്കം മന്ത്രി പി. രാജീവ്
കേരളത്തെ വ്യവസായ മേഖലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചെന്ന് മന്ത്രി പി. രാജീവ്. ഈസ്റ്റ് കടുങ്ങല്ലൂർ എൽ.പി സ്കൂളിലെ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ രംഗത്ത് കേരളം ഒന്നാമത്; ഈസ്റ്റ് കടുങ്ങല്ലൂർ സ്കൂളിന് ഇനി ഹൈടെക് തിളക്കം: മന്ത്രി പി. രാജീവ്
കടുങ്ങല്ലൂർ: കേരളത്തെ വ്യവസായ മേഖലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് നിയമ കയർ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഈസ്റ്റ് കടുങ്ങല്ലൂർ എൽ.പി സ്കൂളിൽ 2.34 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയത്. കുട്ടികൾക്കായി അത്യാധുനിക കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, ക്ലാസ് മുറികൾ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
സ്കൂളുകളിൽ ഇനി സുരക്ഷിത കുടിവെള്ളം
മണ്ഡലത്തിലെ സ്കൂളുകളിൽ ജലജന്യരോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുട്ടികൾക്ക് ശുദ്ധജലം ഉറപ്പാക്കാൻ വിപുലമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കളമശേരി മണ്ഡലത്തിലെ 41 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മൂന്നുകോടി രൂപ ചെലവിൽ റിവേഴ്സ് ഓസ്മോസിസ് (RO) പ്ലാന്റുകൾ സ്ഥാപിച്ചു. ഓരോ സ്കൂളിലും 500 ലിറ്റർ ശേഷിയുള്ള ടാങ്കുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
കളമശ്ശേരി മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി ഇതിനകം വലിയ തുക അനുവദിച്ചിട്ടുണ്ടെന്നും സ്കൂൾ കെട്ടിടത്തിനായി മാത്രം പ്രത്യേകമായി 2 കോടി രൂപ കൂടി നൽകിയതായും മന്ത്രി അറിയിച്ചു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സലിം കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
