അച്യുത അവതാരം മലയാളം മൂവി സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ്

പുനിത് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സൈബർ ക്രൈം ത്രില്ലർ അച്യുത അവതാരം സിനിമയുടെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാളവിക നന്ദൻ നായികയാകുന്ന ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തും.

അച്യുത അവതാരം മലയാളം മൂവി സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ്
അച്യുത അവതാരം മലയാളം മൂവി സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ്

പാൻ ഇന്ത്യൻ സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം'; ശ്രദ്ധേയമായി സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ

​കൊച്ചി: കന്നഡയിലെ പ്രമുഖ എഴുത്തുകാരൻ പുനിത് ആദ്യമായി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സൈബർ ക്രൈം ത്രില്ലർ 'അച്യുത അവതാരം' സിനിമയുടെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

​സൈബർ ലോകത്തെ ചതിക്കുഴികളും അതിന്റെ ഭയാനകമായ അനന്തരഫലങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിൽ നായിക മാളവിക നന്ദനാണ് മോഷൻ പോസ്റ്ററിലുള്ളത്. നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ വാർത്തകൾ നിറഞ്ഞ മൊബൈൽ ഫോണുകൾക്ക് നടുവിൽ നിൽക്കുന്ന മാളവികയുടെ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

​പ്രധാന താരങ്ങളും അണിയറപ്രവർത്തകരും:

'കാന്താര' ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവർക്കൊപ്പം പ്രമുഖ അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ദേശീയ അവാർഡ് ജേതാവായ ആനന്ദ് മീനാക്ഷിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

​സംഗീതം: പ്രസന്ന കുമാർ എം.എസ് (വരികൾ: ഹരീഷ് മോഹനൻ)

​എഡിറ്റിംഗ്: പവൻ പൂവയ്യ, മഹേഷ് തോട്ട

​ലൊക്കേഷൻ: മംഗലാപുരം, കാസർഗോഡ്

​റിലീസ്: മേയ് മാസം തിയേറ്ററുകളിൽ

​ഡിജിറ്റൽ യുഗത്തിലെ കുറ്റകൃത്യങ്ങളെ പച്ചയായി ആവിഷ്കരിക്കുന്ന ഈ ചിത്രം മെയ് മാസത്തിൽ പ്രേക്ഷകരിലേക്ക് എത്തും.