പെട്രോകെമിക്കൽ മലിനീകരണവും ജലസുരക്ഷയും രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഉന്നതതല യോഗം
കൊച്ചിയിൽ ചേർന്ന കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ പെട്രോകെമിക്കൽ വ്യവസായങ്ങൾ ഉണ്ടാക്കുന്ന ജലമലിനീകരണവും, ജലജീവൻ മിഷൻ, സുസ്ഥിര മാലിന്യ സംസ്കരണ പദ്ധതികൾ എന്നിവയും ചർച്ച ചെയ്തു.
പെട്രോകെമിക്കൽ മലിനീകരണവും ജലലഭ്യതയും: കേന്ദ്ര പാർലമെന്ററി സമിതി കൊച്ചിയിൽ യോഗം ചേർന്നു
കൊച്ചി: പെട്രോകെമിക്കൽ വ്യവസായങ്ങൾ സൃഷ്ടിക്കുന്ന ജലമലിനീകരണവും സുസ്ഥിര ജലലഭ്യത നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്ത് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. കേരള സന്ദർശനത്തിന്റെ ഭാഗമായി കമ്മറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡിയുടെ നേതൃത്വത്തിൽ കൊച്ചിയിലായിരുന്നു ഉന്നതതല യോഗം ചേർന്നത്.
വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങൾ ജലസ്രോതസ്സുകളിലേക്ക് പുറന്തള്ളുന്നത് തടയുക, ഭൂഗർഭ-ഉപരിതല ജലസ്രോതസ്സുകളിലെ മലിനീകരണം പൂർണ്ണമായി ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾക്കായി സ്വീകരിക്കേണ്ട കർശന നടപടികൾ യോഗം വിലയിരുത്തി.
സംസ്ഥാനത്തെ ജലജീവൻ മിഷൻ പദ്ധതികളുടെ നടത്തിപ്പ്, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടപ്പാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത സുസ്ഥിര മാലിന്യ സംസ്കരണ പ്രോജക്ടുകൾ എന്നിവ യോഗം വിശദമായി ചർച്ച ചെയ്തു. ഇതിനൊപ്പം കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മാലിന്യ സംസ്കരണ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾക്കും യോഗം രൂപം നൽകി.
വിവിധ കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സെൻട്രൽ വാട്ടർ കമ്മീഷൻ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, വാപ്കോസ് (WAPCOS), ഡി.ഡി.ഡബ്ല്യു.എസ് (DDWS), ബി.പി.സി.എൽ (BPCL), ഫാക്ട് (FACT), എച്ച്.ഐ.എൽ (HIL), കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ടൂറിസം മന്ത്രാലയം എന്നിവടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കൊച്ചിയിൽ നടന്ന ചർച്ചയിൽ പങ്കാളികളായത്.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
