ഭാവഗായകൻ വിടവാങ്ങിയിട്ട് ഒരാണ്ട്
ഭാവഗായകൻ വിടവാങ്ങിയിട്ട് ഒരാണ്ട് കലോത്സവ വേദികളിൽ ഇന്നും ആ നാദസൗഭഗത്തിന്റെ ഓർമ്മത്തിളക്കം
ഭാവഗായകൻ വിടവാങ്ങിയിട്ട് ഒരാണ്ട്; കലോത്സവ വേദികളിൽ ഇന്നും ആ നാദസൗഭഗത്തിന്റെ ഓർമ്മത്തിളക്കം
തൃശൂർ: മലയാളത്തിന്റെ പ്രിയപ്പെട്ട ഭാവഗായകൻ പി. ജയചന്ദ്രൻ സംഗീതസാന്ദ്രമായ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആരവങ്ങൾ അടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ആ നാദസൗഭഗം സംഗീതലോകത്തോട് വിടപറഞ്ഞത്. ഇത്തവണ കലോത്സവം തൃശൂരിൽ അരങ്ങുണരുമ്പോൾ, പ്രിയഗായകന്റെ അസാന്നിധ്യം വേദികളിലും അണിയറകളിലും ഒരു വിങ്ങലായി അവശേഷിക്കുന്നു.
കലോത്സവങ്ങളിലെ 'സൂപ്പർ സ്റ്റാർ'
അറുപതുകളിൽ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ജയചന്ദ്രൻ കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തുടക്കത്തിൽ മൃദംഗ വായനയിലായിരുന്നു താല്പര്യമെങ്കിലും അധ്യാപകൻ കെ.വി. രാമനാഥൻ മാഷാണ് ജയചന്ദ്രനിലെ ഗായകനെ തിരിച്ചറിഞ്ഞത്. 1958-ൽ വായ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ കെ.ജെ. യേശുദാസിന് വേണ്ടി മൃദംഗം വായിച്ചത് ലയവാദ്യത്തിൽ ഒന്നാമനായ ജയചന്ദ്രനായിരുന്നു എന്നത് കലോത്സവ ചരിത്രത്തിലെ അപൂർവ്വ നിമിഷമാണ്. 1959-ൽ വായ്പാട്ടിൽ ഒന്നാം സ്ഥാനം നേടി ജയചന്ദ്രൻ തന്റെ പ്രതിഭ ഉറപ്പിച്ചു.
ഭാവഗായകന്റെ സിനിമായാത്ര
1965-ൽ ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹം, ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ വിവിധ ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. പി. ഭാസ്കരൻ മാസ്റ്ററാണ് അദ്ദേഹത്തിന് ‘ഭാവഗായകൻ’ എന്ന വിശേഷണം നൽകിയത്. 1985-ൽ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും അഞ്ചു തവണ സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
"സംഗീതത്തെ സ്നേഹിച്ചാൽ ലോകം നിങ്ങളെ തേടിവരും" എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും കലോത്സവ പ്രതിഭകൾക്ക് വലിയ പ്രചോദനമാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
