എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം നിർമ്മാണം ആരംഭിച്ചു ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

​എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 85 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവ്വഹിച്ചു. വിദ്യാഭ്യാസ വികസനത്തിന് പുതിയ നാഴികക്കല്ലാകുന്ന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വായിക്കാം.

എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം നിർമ്മാണം ആരംഭിച്ചു ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം ടി.ജെ. വിനോദ് എം.എൽ.എ നിർവഹിക്കുന്നു.

എളമക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഓപ്പൺ ഓഡിറ്റോറിയം നിർമ്മാണത്തിന് തുടക്കമായി; ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു

​കൊച്ചി: എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപ വകയിരുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം നിർമ്മിക്കുന്നത്.

​വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് എം.എൽ.എ ചടങ്ങിൽ പറഞ്ഞു. കലാ-സാംസ്കാരിക പരിപാടികൾക്കും അക്കാദമിക് സെമിനാറുകൾക്കും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ ഓഡിറ്റോറിയം ഒരു മുതൽക്കൂട്ടാകും.

​കൊച്ചി നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും ഡിവിഷൻ കൗൺസിലറുമായ സീന ഗോകുലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്മി ജെറാൾഡ് മുഖ്യാതിഥിയായിരുന്നു. കൗൺസിലർ വി.ആർ. സുധീർ, സ്‌കൂൾ പ്രിൻസിപ്പൽ പ്രശാന്ത കുമാർ, ഹെഡ്മിസ്ട്രസ് ദുർഗ മേനോൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയദാസ്, പി.ടി.എ പ്രസിഡന്റ് ആർ. പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു