ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യ സഹായ ഉപകരണങ്ങൾ

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യ സഹായ ഉപകരണങ്ങൾ ജില്ലാതല മെഡിക്കൽ ക്യാമ്പുകൾ ജനുവരി 27 നിർമ്മല കോളേജ്, മൂവാറ്റുപുഴ

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യ സഹായ ഉപകരണങ്ങൾ
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യ സഹായ ഉപകരണങ്ങൾ

ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സൗജന്യ സഹായ ഉപകരണങ്ങൾ ജില്ലാതല മെഡിക്കൽ ക്യാമ്പുകൾ ​ജനുവരി  27 മുതൽ

​കൊച്ചി: കേന്ദ്ര സർക്കാർ പദ്ധതികളായ എ.ഡി.ഐ.പി (ADIP), ആർ.വി.വൈ (RVY) എന്നിവയുടെ ഭാഗമായി ജില്ലയിലെ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ അലിമ്കോയുടെ (ALIMCO) സഹകരണത്തോടെയാണ് ക്യാമ്പുകൾ നടക്കുന്നത്.

​ജനുവരി 27 മുതൽ ഫെബ്രുവരി 4 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് പരിശോധനാ ക്യാമ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. 'അൻപ് ഭിന്നശേഷി കാമ്പയിൻ 2025'-ന്റെ ഭാഗമായി ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി യു.ഡി.ഐ.ഡി കാർഡ്, ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ്, നിരാമയ ഇൻഷുറൻസ് എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറുകളും ക്യാമ്പിൽ പ്രവർത്തിക്കും. വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും സംശയനിവാരണത്തിനുള്ള അവസരവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

​ക്യാമ്പ് വിവരങ്ങൾ (രാവിലെ 10 മുതൽ):

​ജനുവരി 27: നിർമ്മല കോളേജ്, മൂവാറ്റുപുഴ.

​ജനുവരി 28: ടൗൺ ഹാൾ, മട്ടാഞ്ചേരി (കൊച്ചി).

​ജനുവരി 29: ടൗൺ ഹാൾ, പറവൂർ.

​ജനുവരി 30: സെന്റ് തെരേസാസ് കോളേജ്, എറണാകുളം (കണയന്നൂർ താലൂക്ക്).

​ഫെബ്രുവരി 2: ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാൾ, കാക്കനാട് (കുന്നത്തുനാട് താലൂക്ക്).

​ഫെബ്രുവരി 3: മുനിസിപ്പൽ ടൗൺ ഹാൾ, ആലുവ.

​ഫെബ്രുവരി 4: കല ഓഡിറ്റോറിയം, കോതമംഗലം.

​സഹായ ഉപകരണങ്ങൾ ആവശ്യമുള്ള അർഹരായ ഗുണഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2425377 എന്ന നമ്പറിൽ ബന്ധപ്പെടുക.