ബാറിൽ ആക്രമണം യുവാവിനെ സ്റ്റീൽ ജഗ്ഗ് കൊണ്ട് തലയ്ക്കടിച്ച കേസിൽ പ്രതി അറസ്റ്റിൽ

പെരുമ്പാവൂർ പുല്ലുവഴിയിലെ ബാറിലുണ്ടായ ആക്രമണത്തിൽ യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കീഴില്ലം സ്വദേശി നിബിൻ കുറുപ്പുംപടി പോലീസിന്റെ പിടിയിലായി.

ബാറിൽ ആക്രമണം യുവാവിനെ സ്റ്റീൽ ജഗ്ഗ് കൊണ്ട് തലയ്ക്കടിച്ച കേസിൽ പ്രതി അറസ്റ്റിൽ
കീഴില്ലം സ്വദേശി നിബിൻ കുറുപ്പുംപടി പോലീസിന്റെ പിടിയിലായി.

ബാറിലുണ്ടായ തർക്കത്തിനിടെ യുവാവിനെ സ്റ്റീൽ ജഗ്ഗ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു: പ്രതി റിമാൻഡിൽ

​കുറുപ്പുംപടി: ബാറിലുണ്ടായ തർക്കത്തിനിടെ യുവാവിനെ സ്റ്റീൽ ജഗ്ഗ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കീഴില്ലം തായിക്കരച്ചിറ പാറക്കാട്ടുകുടു വീട്ടിൽ നിബിൻ (38) നെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

​കഴിഞ്ഞ 23-ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുല്ലുവഴി ഭാഗത്തുള്ള ബാറിൽ വച്ച് നിബിനും അനന്തകൃഷ്ണൻ എന്നയാളും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് നിബിൻ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് അനന്തകൃഷ്ണന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. ആക്രമണത്തിൽ അനന്തകൃഷ്ണന് സാരമായി പരിക്കേറ്റു.

​കുറുപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എസ്.ഐ എൽദോ പോൾ, സീനിയർ സി.പി.ഒ മാരായ അരുൺ കെ. കരുൺ, റഷീദ്, കെ.എ. നൗഫൽ, ദീപക് കുഞ്ഞപ്പൻ, ജിൻസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.