ഉപരാഷ്ട്രപതിയുടെ സന്ദർശനം ഇന്ന്തിങ്കളാഴ്ച എറണാകുളത്ത് കടുത്ത ഗതാഗത നിയന്ത്രണം വഴിതിരിച്ചുവിട്ടത് ഇങ്ങനെ

ഉപരാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച എറണാകുളം ജില്ലയിൽ അങ്കമാലി, ആലുവ, എയർപോർട്ട് പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സമയക്രമവും ബദൽ മാർഗ്ഗങ്ങളും അറിയാം.

ഉപരാഷ്ട്രപതിയുടെ സന്ദർശനം ഇന്ന്തിങ്കളാഴ്ച എറണാകുളത്ത് കടുത്ത ഗതാഗത നിയന്ത്രണം വഴിതിരിച്ചുവിട്ടത് ഇങ്ങനെ
ഉപരാഷ്ട്രപതിയുടെ സന്ദർശനം: തിങ്കളാഴ്ച എറണാകുളത്ത് കടുത്ത ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഇന്ന് തിങ്കളാഴ്ച എറണാകുളത്ത് കടുത്ത ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിട്ടത് ഇങ്ങനെ

 എറണാകുളം : ഉപരാഷ്ട്രപതിയുടെ എറണാകുളം സന്ദർശനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഇന്ന് രാവിലെ മുതൽ ജില്ലയിലെ പ്രധാന പാതകളിൽ കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനമായും അങ്കമാലി - ആലുവ പാതയിലും അനുബന്ധ റോഡുകളിലുമാണ് ഗതാഗത തിരിവുവിട്ടിരിക്കുന്നത്. യാത്രക്കാർ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

​പ്രധാന ഗതാഗത നിയന്ത്രണങ്ങൾ:

​രാവിലെ 10:00 മുതൽ: അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഇത്തരം വാഹനങ്ങൾ കാലടി - പെരുമ്പാവൂർ - പുത്തൻകുരിശ് വഴി എറണാകുളത്തേക്ക് പോകേണ്ടതാണ്.

​ഉച്ചയ്ക്ക് 12:40 മുതൽ 2:00 വരെ: അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല.

​ഉച്ചയ്ക്ക് 1:20 മുതൽ 2:00 വരെ: അത്താണിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.

​ഉച്ചയ്ക്ക് 1:25 മുതൽ 2:00 വരെ: വിമാനത്താവളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ മറ്റൂർ - നായത്തോട് വഴി തിരിഞ്ഞു പോകേണ്ടതാണ്.

​ഉച്ചയ്ക്ക് 1:30 മുതൽ 2:00 വരെ: പറമ്പയം, ദേശം, പറവൂർ കവല, തോട്ടക്കാട്ടുകര, അത്താണി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മെയിൻ റോഡിലേക്ക് പ്രവേശനമുണ്ടാകില്ല.

​ഉച്ചയ്ക്ക് 1:35 മുതൽ 2:00 വരെ: ആലുവ ബൈപ്പാസ് ജംഗ്ഷൻ, പുളിഞ്ചോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല.

​വൈകുന്നേരത്തെ നിയന്ത്രണങ്ങൾ:

​രാവിലെ 10:00 മുതൽ സിറ്റിയിൽ നിന്നുള്ള ഭാരവാഹനങ്ങൾ: കണ്ടെയ്നർ റോഡ് - ചേരാനല്ലൂർ - വരാപ്പുഴ വഴി പോകേണ്ടതാണ്.

​വൈകിട്ട് 4:15 മുതൽ 6:00 വരെ: എറണാകുളം സിറ്റിയിൽ നിന്ന് വരുന്ന ഒരു വാഹനവും മെയിൻ റോഡ് വഴി കടത്തിവിടില്ല. ഇവ കണ്ടെയ്നർ റോഡ് വഴി പോകണം.

​വൈകിട്ട് 5:20 മുതൽ 6:00 വരെ: തോട്ടക്കാട്ടുകര, പറവൂർ കവല, ദേശം തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് മെയിൻ റോഡിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.

​ആലുവ, അങ്കമാലി, എയർപോർട്ട് മേഖലകളിലേക്ക് പോകുന്ന യാത്രക്കാരും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നവരും സമയക്രമം പാലിക്കാനും പകരം വഴികൾ ഉപയോഗിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.