വെള്ളാപ്പള്ളി നടേശന് ഉപരാഷ്ട്രപതിയുടെ ആദരം കേരളകൗമുദി 115 ാം വാർഷികം ഇന്ന് ആലപ്പുഴയിൽ

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഓഗസ്റ്റ് 30 ന് ആലപ്പുഴ സന്ദർശിക്കും. കേരളകൗമുദിയുടെ 115 ാം വാർഷിക ആഘോഷവും ആറന്മുള ഉത്രട്ടാതി വള്ളംകളിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

വെള്ളാപ്പള്ളി നടേശന് ഉപരാഷ്ട്രപതിയുടെ ആദരം കേരളകൗമുദി 115 ാം വാർഷികം ഇന്ന് ആലപ്പുഴയിൽ
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് ആലപ്പുഴയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് ആലപ്പുഴയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

ആലപ്പുഴ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഓഗസ്റ്റ് 30-ന് ആലപ്പുഴയിൽ വിവിധ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9.30-ന് ആലപ്പുഴ ഹെലിപാഡിൽ എത്തുന്ന അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. ജി. സുധാകരൻ എം.എൽ.എ, ജില്ലാ കളക്ടർ ഷാജി വി. നായർ, മുൻസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് തുടങ്ങിയ പ്രമുഖരും സ്വീകരണ ചടങ്ങിൽ പങ്കാളികളാകും.

​രാവിലെ 10-ന് കോൺവെന്റ് സ്‌ക്വയറിലെ ലിയോ തേർട്ടീൻത്ത് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരളകൗമുദിയുടെ 115-ാം വാർഷിക ആഘോഷ ഉദ്‌ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും. ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കും. എ.ഡി. തോമസ് എം.എൽ.എ, ചാത്തന്നൂർ എം.എൽ.എ ബി.ബി. ഗോപകുമാർ, കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി എന്നിവരും ചടങ്ങിൽ സംസാരിക്കും.

​തുടർന്ന് 11.30-ന് ആലപ്പുഴ ഹെലിപ്പാഡിൽ നിന്ന് പത്തനംതിട്ടയിലേക്ക് തിരിക്കുന്ന ഉപരാഷ്ട്രപതി, ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യും.