ജി.വി. പ്രകാശ്, കയാദു ലോഹർ ചിത്രം ഇമ്മോർട്ടൽ നാളെ തിയേറ്ററുകളിലേക്ക്
ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും ആദ്യമായി ഒന്നിക്കുന്ന തമിഴ് ഹൊറർ ചിത്രം ഇമ്മോർട്ടൽ സെൻസറിംഗ് പൂർത്തിയാക്കി നാളെ (സെപ്റ്റംബർ 04) തിയേറ്ററുകളിലെത്തുന്നു.
ജി.വി. പ്രകാശ് - കയാദു ലോഹർ കൂട്ടുകെട്ടിൽ ഹൊറർ ചിത്രം 'ഇമ്മോർട്ടൽ' നാളെ തിയേറ്ററുകളിലേക്ക്
കൊച്ചി: ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'ഇമ്മോര്‍ട്ടല്‍' റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ (U/A) സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കിയ ചിത്രം നാളെ (സെപ്തംബർ 04) തിയേറ്ററുകളിലേക്ക് എത്തും. ജി.വി. പ്രകാശും കയാദു ലോഹാറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വഹിച്ച ഈ ഹൊറർ ത്രില്ലർ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് സാം സി.എസ് ആണ്. ടി.എം. കാര്‍ത്തിക്, കുമാര്‍ നടരാജന്‍, ലൊല്ലു സഭാ മാരന്‍, ആദിത്യ കതിര്‍, അര്‍ഷു മഹാരാജന്‍, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറില്‍ അരുണ്‍കുമാര്‍ ധനശേഖരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ രാധാകൃഷ്ണൻ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ:
കലാസംവിധാനം: ശിവ ശങ്കർ
ആക്ഷൻ കൊറിയോഗ്രാഫി: ശക്തി ശരവണൻ
പബ്ലിസിറ്റി ഡിസൈൻ: ഗോപി പ്രസന്ന
നൃത്തസംവിധാനം: ശബരീഷ്
വസ്ത്രാലങ്കാരം: വൈനോദ് സുന്ദർ, തമിഴ്സെൽവൻ യു
കോസ്റ്റ്യൂം: രവി ദേവരാജ്
മേക്കപ്പ്: പി. മാരിയപ്പൻ
കളർ ഗ്രേഡിംഗ്: ശ്രീറാം (ഗെറ്റ് ഇൻ ഡ്രീം സ്റ്റുഡിയോ)
വിഎഫ്എക്സ് (VFX): ആർ. മഹി
സ്റ്റിൽസ്: ഇ. രാജേന്ദ്രൻ
ഹരിതകർമസേനയ്ക്ക് തണലായി മൂവാറ്റുപുഴ നഗരസഭ വിശ്രമസൗകര്യങ്ങൾ മെച്ചപ്പെടുത്തി
സ്വന്തം വേരുകൾ മറക്കാതെ മുന്നേറണം എം.എൽ.എ എക്സലൻസ് അവാർഡ് വിതരണം ചെയ്ത് ദീപാ ദാസ്മുൻഷി
അരൂരിനെ ബ്ലൂ ഇക്കോണമിയുടെ ആസ്ഥാനമാക്കും മാക്കേകടവ് നേരേകടവ് പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ പുതിയ കെ.എസ്.ആർ.ടി.സി ബസ് ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന്കൈമാറി
യു.പി തലം മുതൽ സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല 
