ശബരിമല സ്വർണ കവർച്ച കേസ് പി.എസ്. പ്രശാന്തിന് ജാമ്യം
ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു.
ശബരിമല സ്വർണ കവർച്ച കേസ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് പ്രശാന്തിന്റെ ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രശാന്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി. മുൻപ് ജാമ്യഹർജി സമർപ്പിച്ചിരുന്നെങ്കിലും, കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എ. അജി കുമാറിന് മാത്രമാണ് ആരോഗ്യ കാരണങ്ങളാൽ കോടതി ജാമ്യം അനുവദിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് പ്രശാന്ത് വീണ്ടും ജാമ്യം തേടി കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പ്രശാന്തിനെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്യുകയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ദ്വാരപാലക പാളികൾ സ്വർണം പൂശുന്നതിനായി പുറത്തേക്ക് കൊണ്ടുപോയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ 17-ാം പ്രതിയാണ് പി.എസ്. പ്രശാന്ത്.
ഹരിതകർമസേനയ്ക്ക് തണലായി മൂവാറ്റുപുഴ നഗരസഭ വിശ്രമസൗകര്യങ്ങൾ മെച്ചപ്പെടുത്തി
സ്വന്തം വേരുകൾ മറക്കാതെ മുന്നേറണം എം.എൽ.എ എക്സലൻസ് അവാർഡ് വിതരണം ചെയ്ത് ദീപാ ദാസ്മുൻഷി
അരൂരിനെ ബ്ലൂ ഇക്കോണമിയുടെ ആസ്ഥാനമാക്കും മാക്കേകടവ് നേരേകടവ് പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
യാത്രാസൗകര്യം വർദ്ധിപ്പിക്കാൻ പുതിയ കെ.എസ്.ആർ.ടി.സി ബസ് ധാരണാപത്രം മുഖ്യമന്ത്രി വി.ഡി. സതീശന്കൈമാറി
യു.പി തലം മുതൽ സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കും മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല 
