എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര വേണം സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അഡ്വ. എസ്. സുരേഷ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര വേണം സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം
​എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര വേണം; സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധം

യുഡിഎഫ് സർക്കാരിന്റെ വഞ്ചനയ്ക്കെതിരെ ബിജെപി പ്രതിഷേധം: എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര വേണമെന്ന് അഡ്വ. എസ്. സുരേഷ്

തിരുവനന്തപുരം: മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് നിർവ്വഹിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടു പോകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

​ഇന്നലെ വരെ ഓർഡിനറി ആയിരുന്ന ബസുകൾ ഇന്ന് സിറ്റി ഫാസ്റ്റ് ആയി മാറ്റുന്നത് സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെയെങ്കിലും നൽകാതിരിക്കുക എന്ന ഒരേയൊരു ലക്ഷ്യം മുൻനിർത്തിയാണെന്ന് അഡ്വ. എസ്. സുരേഷ് ആരോപിച്ചു. സൗജന്യ യാത്ര നൽകുന്നുണ്ടെങ്കിൽ അത് കുറച്ചു ബസുകളിൽ മാത്രം ഒതുക്കാതെ എല്ലാ കെഎസ്ആർടിസി ബസുകളിലും ലഭ്യമാക്കണം. അല്ലാതെ ജനങ്ങളെ പറ്റിക്കുന്ന നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

​"കേരളത്തിലെ ജനങ്ങൾ മണ്ടന്മാരല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാഗ്ദാനങ്ങൾക്കും ഒരു സ്റ്റിക്കർ ഒട്ടിച്ച് പേര് മാറ്റാമെന്ന് കരുതിയാൽ ഇത്തവണ അത് നടപ്പില്ല. ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം ഒത്തുകളിച്ചിരുന്ന കാലം കഴിഞ്ഞു. ജനങ്ങളെ പറ്റിക്കുന്ന ഓരോ വാഗ്ദാനത്തെയും ചോദ്യം ചെയ്യാൻ ഇന്ന് ബിജെപി എന്ന ശക്തമായ പ്രതിപക്ഷമുണ്ട്. ഈ വാഗ്ദാനം പൂർണ്ണമായി പാലിക്കുന്നത് വരെ ബിജെപി ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകും," അദ്ദേഹം കൂട്ടിച്ചേർത്തു.