ദുൽഖറും പൂജ ഹെഗ്‌ഡെയും ഒന്നിക്കുന്ന DQ41 നിർണ്ണായക ഷെഡ്യൂൾ പൂർത്തിയായി ടൈറ്റിൽ പ്രഖ്യാപനം ഉടൻ
ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ (DQ41) പ്രധാന ഷെഡ്യൂൾ പൂർത്തിയായി. പൂജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും
കൊച്ചി: മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ താരം ദുൽഖർ സൽമാന്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രത്തിന്റെ (DQ41) നിലവിലെ ഷെഡ്യൂൾ ചിത്രീകരണം വിജയകരമായി പൂർത്തിയായി. ചിത്രത്തിലെ ഏറ്റവും നിർണ്ണായകമായ രംഗങ്ങളാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഉടൻ തന്നെ ആരംഭിക്കുമെന്നും, സിനിമയുടെ ഔദ്യോഗിക ടൈറ്റിൽ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
നവാഗതനായ രവി നെലകുടിറ്റി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം പ്രണയ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. പ്രശസ്ത താരം പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. ദുൽഖർ സൽമാനും പൂജ ഹെഗ്‌ഡെയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദുൽഖറിന്റെ അഞ്ചാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. വമ്പൻ ബജറ്റിലും ഉയർന്ന സാങ്കേതിക നിലവാരത്തിലും ഒരുക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യയിലെ മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ട്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.
ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രം 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രം 'ആകാശം ലോ ഓക താര' എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റ് പ്രധാന ദുൽഖർ ചിത്രങ്ങൾ.
അണിയറ പ്രവർത്തകർ:
ബാനർ: SLV സിനിമാസ്
നിർമ്മാതാവ്: സുധാകർ ചെറുകുരി
സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി
സിഇഒ: വിജയ് കുമാർ ചഗന്തി
സംഗീതം: ജി വി പ്രകാശ് കുമാർ
ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
