മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിലെ അഴിമതി എ.ഐ.വൈ.എഫ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും നവീകരണത്തിന്റെ മറവിൽ നടന്ന അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിലെ അഴിമതി എ.ഐ.വൈ.എഫ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
എ.ഐ.വൈ.എഫ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിലെ അഴിമതി എ.ഐ.വൈ.എഫ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിലെ അഴിമതി എ.ഐ.വൈ.എഫ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിലെ അഴിമതി എ.ഐ.വൈ.എഫ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിലെ അഴിമതി: എ.ഐ.വൈ.എഫ് നഗരസഭാ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

​മൂവാറ്റുപുഴ: നഗരസഭ ശ്മശാനത്തിന്റെ പ്രവർത്തനം കുറ്റമറ്റ രീതിയിൽ പുനരാരംഭിക്കണമെന്നും നവീകരണത്തിന്റെ പേരിൽ നടന്ന അഴിമതി അന്വേഷിച്ച് കുറ്റക്കാരെ   നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

​സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എൻ. അരുൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മൗലികമായ ആവശ്യങ്ങളിൽ ഒന്നായ ശ്മശാനത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കിയ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്മശാനത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഫൗസിയ അലി, സെക്രട്ടറി ഷൈജൻ പാലിയത്ത്, അൻഷാദ് തേനിൽ എന്നിവർ പ്രസംഗിച്ചു. സമരത്തിന് ഗോവിന്ദ് എസ്. കുന്നുംപുറം, സി.എൻ ഷാനവാസ്, നന്ദന കെ.എസ്, ബിലാൽ മുഹമ്മദ്, ഷൈൻ ചാക്കോച്ചൻ, മഹേഷ് മണി എന്നിവർ നേതൃത്വം നൽകി.