റബർ ഷീറ്റും ജാതിക്കയും മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ കല്ലൂർക്കാട് പോലീസിന്റെ വലയിലായത് നിരവധി കേസുകളിലെ പ്രതി

കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 380 കിലോ റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ അറക്കുളം സ്വദേശി സുജിത്തിനെ പോലീസ് പിടികൂടി. ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

റബർ ഷീറ്റും ജാതിക്കയും മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ കല്ലൂർക്കാട് പോലീസിന്റെ വലയിലായത് നിരവധി കേസുകളിലെ പ്രതി
അറക്കുളം സ്വദേശി സുജിത്ത്

റബർ ഷീറ്റും ജാതിക്കയും മോഷ്ടിക്കുന്ന വിരുതൻ പിടിയിൽ; കല്ലൂർക്കാട് പോലീസിന്റെ വലയിലായത് നിരവധി കേസുകളിലെ പ്രതി

​കല്ലൂർക്കാട്: ഇടുക്കിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി റബർ ഷീറ്റും ജാതിക്കയും മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ. ഇടുക്കി അറക്കുളം കുന്നേൽ വീട്ടിൽ സുജിത്ത് (46) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കല്ലൂർക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 380 കിലോ റബർ ഷീറ്റ് മോഷ്ടിച്ച കേസിലാണ് ഇപ്പോൾ പിടിവീണത്.

​കാറിൽ സഞ്ചരിച്ച് ഗോഡൗണുകളും വീടുകളും നിരീക്ഷിച്ച്, അവിടെ സൂക്ഷിച്ചിരിക്കുന്ന റബ്ബർ, ജാതിക്ക തുടങ്ങിയ കാർഷിക വിഭവങ്ങൾ മോഷ്ടിച്ചു കടത്തുന്നതാണ് ഇയാളുടെ രീതി. മോഷ്ടിച്ചെടുക്കുന്ന സാധനങ്ങൾ പിന്നീട് മറിച്ചു വിൽക്കുകയാണ് പതിവ്. തിടനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 400 കിലോ ജാതിപരിപ്പ് മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. ഇതിനു പുറമെ മറ്റ് നിരവധി പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

​കല്ലൂർക്കാട് ഇൻസ്പെക്ടർ കെ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ മൂലമറ്റത്തുനിന്ന് സാഹസികമായി പിടികൂടിയത്. എസ്.ഐ മാഹിൻ സലിം, എ.എസ്.ഐ കെ.ആർ ബിനു, സി.പി.ഒ അജിംസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.