മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ആവേശമായി വനിതകളുടെ വടംവലി മത്സരം

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം കോടഞ്ചേരിയില്‍ സംഘടിപ്പിച്ച വനിതകളുടെ വടംവലി മത്സരത്തില്‍ റെഡ് സ്റ്റാര്‍ ഇരുട് ഒന്നാം സ്ഥാനം നേടി.

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ആവേശമായി വനിതകളുടെ വടംവലി മത്സരം
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം നെല്ലിപ്പൊയില്‍ അങ്ങാടിയില്‍ നടന്ന വനിതകളുടെ വടംവലി മത്സരം സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ആവേശമായി വനിതകളുടെ വടംവലി മത്സരം
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ആവേശമായി വനിതകളുടെ വടംവലി മത്സരം

കോടഞ്ചേരിയില്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി വനിതകളുടെ വടംവലി മത്സരം സംഘടിപ്പിച്ചു

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നെല്ലിപ്പൊയില്‍ അങ്ങാടിയില്‍ വനിതകളുടെ ആവേശകരമായ വടംവലി മത്സരം നടന്നു. സി.കെ കാസിം എം.എല്‍.എ മത്സരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോബി ഇലന്തൂര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈര്‍, വിന്‍സന്റ് വടക്കേമുറിയില്‍, മിനി സണ്ണി, അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സൗഹൃദ വടംവലി മത്സരവും അരങ്ങേറി.

​ആവേശകരമായ മത്സരത്തില്‍ റെഡ് സ്റ്റാര്‍ ഇരുട് ഒന്നാം സ്ഥാനവും, ടൗണ്‍ ടീം ഇരുട് രണ്ടാം സ്ഥാനവും, ശ്രേയസ് അമ്പല മീത്തല്‍ കൊടുവള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിര്‍വഹിച്ചു.