കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ നടന്നു
സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം എന്ന പുതിയ ചിത്രത്തിന്റെ പൂജാച്ചടങ്ങ് തൃശ്ശൂരിൽ നടന്നു. വയലാറിന്റെ ഇതുവരെ പുറത്തുവരാത്ത ഗാനത്തിന് വിദ്യാധരൻ മാസ്റ്റർ സംഗീതം പകരുന്നു.
'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം' ചിത്രത്തിന് തൃശ്ശൂരിൽ തുടക്കം; വയലാറിന്റെ അപൂർവ്വ ഗാനം വിദ്യാധരൻ മാസ്റ്ററുടെ ഈണത്തിൽ
തൃശ്ശൂർ: പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം" സിനിമയുടെ പൂജാച്ചടങ്ങ് തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. എസ്.എസ്.എസ്. ഫിലിം കമ്പനിയുടെ ബാനറിൽ സുധീർ അമ്മാനത്ത്, ഷാജു സിയോൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിന്റെ മുതിർന്ന നടൻ ടി.ജി. രവി ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. മലയാളികളുടെ ഹൃദയം കവർന്ന പ്രിയകവി വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത ഒരു മനോഹര ഗാനം വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ ഈ ചിത്രത്തിലൂടെ പുറത്തുവരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പ്രശസ്ത പിന്നണി ഗായകൻ കെ.കെ. നിഷാദാണ് ഈ അപൂർവ്വ ഗാനം ആലപിച്ചിരിക്കുന്നത്.
ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര താരം ജയരാജ് വാര്യർ, ഗായകൻ കെ.കെ. നിഷാദ്, ചിത്രത്തിലെ നായിക അഥീന സുനിൽ തുടങ്ങി സിനിമാ-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
എസ്. ശ്രീകുമാർ, പി. രഘുനാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ: മുരളി ഗുരുവായൂർ, സ്റ്റിൽസ്: വിദ്യാസാഗർ, പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.
കേരളത്തിലെ ആദ്യ പുകയിലരഹിത ഗ്രാമമായി കീഴ്മാട് ചരിത്രനേട്ടം
ടൈറ്റാൻസ് ട്രെയിലർ പുറത്തിറങ്ങി ജയസൂര്യയും വിനായകനും ഒന്നിക്കുന്നു
ആരംഭം ഒരു അൽബാനിയോ കഥ ഓഡിയോ പ്രകാശനം മന്ത്രി മോൻസ് ജോസഫ് നിർവ്വഹിച്ചു
കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം:സിനിമയുടെ പൂജ തൃശ്ശൂരിൽ നടന്നു
പെരിയാറിൽ നിന്ന് മണൽ കടത്തൽ ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയിൽ
ആമ്പത്തോട് പാലം നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് വി. ഡി. സതീശൻ