റേഷൻ കാർഡ് പിങ്ക് കാർഡാക്കി മാറ്റാം; നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം
കേരളത്തിൽ മുൻഗണനാ റേഷൻ കാർഡുകൾക്കായി (പിങ്ക് കാർഡ്) ജൂൺ 27 മുതൽ ജൂലൈ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ പോർട്ടൽ വഴിയോ അപേക്ഷ സമർപ്പിക്കാം.
മുൻഗണനാ റേഷൻ കാർഡുകൾക്ക് നാളെ മുതൽ അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 17
തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകൾക്ക് (പിങ്ക് കാർഡ്) നാളെ (ജൂൺ 27) മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. നിലവിൽ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ ഉള്ളവർക്ക് മുൻഗണനാ വിഭാഗത്തിലേക്ക് (PHH - പിങ്ക്) തരംമാറ്റുന്നതിനായി അടുത്ത മാസം (ജൂലൈ) 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാൻ അർഹതയുണ്ടായിട്ടും നിലവിൽ മുൻഗണനേതര വിഭാഗത്തിൽ തുടരുന്ന കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) മുഖേനയോ ആണ് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്.
അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരെ ഒഴിവാക്കി, യഥാർത്ഥ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അർഹരായ മുഴുവൻ ആളുകളും അപേക്ഷകൾ സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
