അരൂപി
ഹൊറർ ചിത്രം അരൂപി നിരഞ്ജനായി വൈശാഖ് രവി ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ ചിത്രം "അരൂപി": നിരഞ്ജനായി വൈശാഖ് രവി; ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിച്ച് നവാഗതനായ അഭിലാഷ് വാരിയർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അരൂപി" എന്ന ചിത്രത്തിന്റെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ വൈശാഖ് രവി അവതരിപ്പിക്കുന്ന 'നിരഞ്ജൻ' എന്ന കഥാപാത്രത്തെയാണ് പോസ്റ്ററിലൂടെ പരിചയപ്പെടുത്തിയത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ബോളിവുഡ് താരം നേഹാ ചൗള, സാക്ഷി ബദാല എന്നിവർക്കൊപ്പം ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ തുടങ്ങി ഇരുപതോളം കലാകാരന്മാർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ഈണം പകരുന്നത്. അമൽ ഛായാഗ്രഹണവും വി.ടി. വിനീത് എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. എം.ആർ. രാജകൃഷ്ണൻ (ഓഡിയോഗ്രാഫി), കിഷൻ മോഹൻ (സൗണ്ട് ഡിസൈൻ) തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന് പിന്നിലുണ്ട്. പാൻഡോട്ട് ഡിസൈൻ ചെയ്ത പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
