ടോക്സിക്

ടോക്സിക് ലോകത്തേക്ക് റെബേക്കയായി താര സുതാര്യ യാഷ് ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത് ​

ടോക്സിക്
ടോക്സിക്

ടോക്സിക്' ലോകത്തേക്ക് റെബേക്കയായി താര സുതാര്യ; യാഷ് ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

​ കന്നഡ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്' എന്ന ചിത്രത്തിലെ പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ. റെബേക്ക എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രമായി ബോളിവുഡ് താരം താര സുതാര്യയാണ് എത്തുന്നത്. താരയുടെ ആദ്യ പാൻ-ഇന്ത്യൻ ചിത്രം കൂടിയാണിത്.

​നേരത്തെ പുറത്തുവിട്ട നയൻതാര (ഗംഗ), കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്) എന്നിവരുടെ കഥാപാത്രങ്ങൾക്ക് പിന്നാലെയാണ് റെബേക്കയുടെ വരവ്. ആഡംബരവും സൗന്ദര്യവും കൈമുതലായുള്ള, എന്നാൽ ഉള്ളിൽ തകർന്നുപോയ ഒരു വ്യക്തിത്വമായാണ് റെബേക്കയെ അവതരിപ്പിക്കുന്നത്. അധികാരവും ആയുധങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന റെബേക്ക, സിനിമയുടെ ഇരുണ്ട പശ്ചാത്തലത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് ഉറപ്പാണ്.

​താര സുതാര്യയുടെ പ്രകടനത്തെക്കുറിച്ച് സംവിധായിക ഗീതു മോഹൻദാസ് വലിയ പ്രതീക്ഷ പങ്കുവെച്ചു. വളരെ ആഴത്തിൽ നിരീക്ഷിക്കുന്ന സ്വഭാവമുള്ള താരയ്ക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകിയപ്പോൾ അത്ഭുതകരമായ പ്രകടനമാണ് ലഭിച്ചതെന്ന് ഗീതു പറഞ്ഞു.

​യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കുന്ന ഈ ചിത്രം കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിക്കുന്ന 'ടോക്സിക്' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റി എത്തും. 2026 മാർച്ച് 19-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും