വവ്വാൽ മൻരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വവ്വാൽ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കരിവണ്ണനായി നടൻ മൻരാജ്. ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ വിശേഷങ്ങൾ

വവ്വാൽ മൻരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
വവ്വാൽ': മൻരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

വവ്വാൽ' ചിത്രത്തിലെ 'കരിവണ്ണനായി' മൻരാജ്; ശ്രദ്ധേയമായി ക്യാരക്ടർ പോസ്റ്റർ!

​കൊച്ചി: ഷഹ്‌മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബഡ്ജറ്റ് പോയട്രിക്കൽ ആക്ഷൻ ത്രില്ലർ 'വവ്വാൽ' (Vavval) സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. മലയാള സിനിമയിൽ മുന്നൂറോളം ചിത്രങ്ങളിലൂടെ സുപരിചിതനായ മൻരാജ് (Manraj) ആണ് ഈ ചിത്രത്തിൽ 'കരിവണ്ണൻ' എന്ന ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നത്. തികച്ചും വ്യത്യസ്തമായ വേഷപ്പകർപ്പിലുള്ള താരത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

​മിമിക്രി വേദിയിൽ നിന്നും കഠിനാദ്ധ്വാനം കൊണ്ട് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മൻരാജ്. വിവാദങ്ങളിൽ നിന്നും അകന്നുനിൽക്കുന്ന പരോപകാരിയായ വ്യക്തിത്വം എന്ന നിലയിൽ സിനിമാ പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായ മൻരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷമായിരിക്കും കരിവണ്ണൻ. 'ഒരുനാൾ അയാൾ മറനീക്കി പുറത്തുവരും' എന്ന അടിക്കുറിപ്പോടെ പുറത്തുവന്ന പോസ്റ്ററിന് താഴെ നിരവധി പ്രശംസകളാണ് ലഭിക്കുന്നത്.

​ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമ്മിക്കുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ, ലെവിൻ സൈമൺ ജോസഫ് തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ലക്ഷ്മി ചപോർക്കറാണ് നായിക. മണികണ്ഠൻ ആചാരി, സുധി കോപ്പ, ഗോകുലൻ, ശ്രീജിത്ത് രവി തുടങ്ങിയ മുപ്പതിലധികം പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

​അണിയറ പ്രവർത്തകർ:

മനോജ് എം ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ ആണ്. ഫാസിൽ പി ഷഹ്‌മോൻ എഡിറ്റിംഗും ജോൺസൺ പീറ്റർ സംഗീതവും നിർവ്വഹിക്കുന്നു. സംഘട്ടനത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ നോക്കൗട്ട് നന്ദയാണ് സ്റ്റണ്ട് കൊറിയോഗ്രാഫി. പി.ആർ.ഒ: എ.എസ് ദിനേശ്, സതീഷ് എരിയാളത്ത്.