തുടക്കം

വിസ്മയ മോഹൻലാൽ ചിത്രം തുടക്കം ആകാംക്ഷയുണർത്തി സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തുടക്കം
വിസ്മയ മോഹൻലാൽ ചിത്രം തുടക്കം

വിസ്മയ മോഹൻലാൽ ചിത്രം 'തുടക്കം': ആകാംക്ഷയുണർത്തി സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​കൊച്ചി: വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൂപ്പർ ഹിറ്റ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ഈ ചിത്രത്തിൽ വിസ്മയയ്ക്കൊപ്പം ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നു. വിസ്മയയുടെ വൈകാരികമായ മുഖഭാവമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം.

​പോസ്റ്ററിൽ വിസ്മയയ്ക്ക് മുന്നിലായി നിൽക്കുന്ന താടിവച്ച പുരുഷരൂപം മോഹൻലാലിന്റേതാണോ എന്ന ചർച്ചയിലാണ് ഇപ്പോൾ ആരാധകർ. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടോ എന്ന സസ്പെൻസ് നിലനിർത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

​ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറാണ്. മോഹൻലാലിൻ്റെ മാതാവിൻ്റെ വിയോഗത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 18-ന് കുട്ടിക്കാനത്ത് പുനരാരംഭിച്ചു. സായ് കുമാർ, ഗണേഷ് കുമാർ, ബോബി കുര്യൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ജെയ്ക്സ് ബിജോയ്സ് സംഗീതവും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.