വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം
ZEE5 ന്റെ പുതിയ ഒറിജിനൽ സീരീസ് വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം ചിത്രീകരണം ആരംഭിച്ചു
ZEE5-ന്റെ പുതിയ ഒറിജിനൽ സീരീസ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ZEE5-ന്റെ ഏറ്റവും പുതിയ ഒറിജിനൽ സീരീസ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കായംകുളം’ (Once Upon A Time in Kayamkulam) ചിത്രീകരണം ആരംഭിച്ചു. മലയാളം, തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ഈ സീരീസ് ഒരു നാട്ടിൻപുറം കോമഡി ത്രില്ലറാണ്. ‘കമ്മട്ടം’, ‘ഇൻസ്പെക്ഷൻ ബംഗ്ലാവ്’ എന്നീ ഹിറ്റ് സീരീസുകൾക്ക് ശേഷം ZEE5 അവതരിപ്പിക്കുന്ന പ്രധാന പ്രോജക്റ്റുകളിൽ ഒന്നാണിത്.
റൈസ് ഈസ്റ്റ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നിർമ്മിച്ച് അമീൻ ബാരിഫ് ആണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്. കായംകുളത്തിന്റെ പശ്ചാത്തലത്തിൽ നർമ്മത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ത്രില്ലർ അനുഭവമായിരിക്കും ഈ സീരീസ് എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
രാജേഷ് മാധവൻ, ഗൗതമി നായർ എന്നിവർക്കൊപ്പം അൻബുസെൽവൻ, സുഭാഷ്, വിൻസു റേച്ചൽ, രാകേഷ് ഉഷാർ, സാവിത്രി, വിജയ് സത്യ, അരുൺ, വിഘ്നേശ്വർ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഈ സീരീസിൽ അണിനിരക്കുന്നുണ്ട്. സീരീസിന്റെ ചിത്രീകരണം നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന പുതുവത്സരത്തിൽ സീരീസ് പ്രേക്ഷകരിലേക്ക് എത്തും
.
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
ഉദ്വേഗം നിറച്ച് ദിലീപിന്റെ നീക്കം ജഗൻ ഷാജികൈലാസ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
ദുർഗന്ധമില്ല, മലിനീകരണമില്ല പ്രതിദിനം 100 ടൺ മാലിന്യംസംസ്കരണ പ്ലാന്റ് തുറന്നു 
