മൂവാറ്റുപുഴയിൽ വിസ്മയമൊരുക്കി ഗ്രേറ്റ് ബോംബെ സർക്കസ് അരങ്ങുണർന്നു
ആവേശകരമായ പ്രകടനങ്ങളിലൂടെ ജനമനസ്സുകളെ കീഴടക്കാൻ ഗ്രേറ്റ് ബോംബെ സർക്കസ് മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴയിൽ വിസ്മയമൊരുക്കി ഗ്രേറ്റ് ബോംബെ സർക്കസ്; അരങ്ങുണർന്നു
മൂവാറ്റുപുഴ: ആവേശകരമായ പ്രകടനങ്ങളിലൂടെ ജനമനസ്സുകളെ കീഴടക്കാൻ ഗ്രേറ്റ് ബോംബെ സർക്കസ് മൂവാറ്റുപുഴയിലെത്തി. വെള്ളൂർ കുന്നം ബസ് സ്റ്റോപ്പിന് സമീപം ആനച്ചാൽ എറണാകുളം റോഡിലെ പ്രത്യേക നഗരിയിൽ സജ്ജമാക്കിയ സർക്കസിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്‌സൺ ജോയ്സ് മേരി ആന്റണി നിർവഹിച്ചു. മൂവാറ്റുപുഴയിലെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു . ആദ്യ പ്രദർശനത്തിന് തന്നെ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
കാണികളെ മുൾമുനയിൽ നിർത്തുന്ന മരണക്കിണർ അഭ്യാസങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ആകാശ ഊഞ്ഞാലാട്ടം (Flying Trapeze), മെയ്‌വഴക്കം കൊണ്ട് വിസ്മയിപ്പിക്കുന്ന റഷ്യൻ അഭ്യാസികൾ, പൊട്ടിച്ചിരിപ്പിക്കാൻ കോമാളികൾ എന്നിങ്ങനെ വിപുലമായ നിരയാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള അഭ്യാസപ്രകടനങ്ങളും കായിക വിസ്മയങ്ങളുമാണ് ഇത്തവണ ഗ്രേറ്റ് ബോംബെ സർക്കസ് മൂവാറ്റുപുഴക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ആധുനിക വെളിച്ച വിന്യാസവും ശബ്ദസംവിധാനങ്ങളും കോർത്തിണക്കിയ ഈ വിനോദ വിരുന്ന് കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാനാകും.
എല്ലാ ദിവസവും ഉച്ചയ്ക്ക് 1, വൈകുന്നേരം 4, രാത്രി 7 എന്നിങ്ങനെ മൂന്ന് പ്രദർശനങ്ങൾ ഉണ്ടായിരിക്കും. 150, 200, 300 രൂപ നിരക്കുകളിലാണ് ടിക്കറ്റുകൾ ലഭ്യമാകുക. ടിക്കറ്റുകൾ കൗണ്ടറുകൾക്ക് പുറമെ 'ബുക്ക് മൈ ഷോ' (BookMyShow) വഴിയും ബുക്ക് ചെയ്യാം. 300 രൂപയുടെ ടിക്കറ്റുകൾക്ക് രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ അഡ്വാൻസ് ബുക്കിംഗ് സൗകര്യമുണ്ട്. കാണികൾക്കായി വിശാലമായ പാർക്കിംഗ് സൗകര്യവും സർക്കസ് നഗരിയിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു
കോൺടാക്ട് നമ്പർ: 8893606308 , 8289884060,8921628262

